SignIn
Kerala Kaumudi Online
Saturday, 27 April 2024 3.16 AM IST

ശ്രീനാരായണഗുരു സർവകലാശാല: തൃപ്പൂണിത്തുറയിലും പഠനകേന്ദ്രം

university

കൊച്ചി: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ വിവിധ കോഴ്സുകളിൽ പ്രവേശനം ആരംഭിച്ചു. എറണാകുളം ജില്ലയിൽ തൃപ്പൂണിത്തുറ ഗവ.ആർട്‌സ് കോളേജിലാണ് സർവകലാശാലാ സെന്റർ.

കേരളത്തിലുടനീളം സജ്ജമാക്കിയ ലേണർ സപ്പോർട്ട് സെന്ററുകൾ വഴി വിദ്യാർത്ഥികൾക്ക് ഒരു സെമസ്റ്ററിൽ 66 മണിക്കൂർ ക്ലാസ് / കൗൺസലിംഗ് സെഷനുകൾ നൽകും. പഠിതാക്കൾക്ക് ഏത് സമയത്തും മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഉപകരണങ്ങളിലൂടെ പഠന പ്രക്രിയയിൽ ഏർപ്പെടാം. സ്വയം മൂല്യനിർണയത്തിനുള്ള സംവിധാനവും ഇതോടൊപ്പം ലഭ്യമാകും.

 പ്രോഗ്രാമുകളും പാഠ്യപദ്ധതിയും
ബിരുദതലത്തിൽ (3 വർഷം, 6 സെമസ്റ്റർ ) ബി.എ: മലയാളം, ഹിന്ദി, ഇംഗ്ലീഷ്, സംസ്‌കൃതം, അറബിക് എന്നീ കോഴ്സുകൾ. ബിരുദാനന്തരബിരുദതലം (2 വർഷം, 4 സെമസ്റ്റർ ) എം.എ: മലയാളം, ഇംഗ്ലീഷ് എന്നീ പ്രോഗ്രാമുകളുമാണ് ആദ്യ ഘട്ടത്തിൽ തുടങ്ങുന്നത്. പ്രവേശന യോഗ്യതയിൽ മിനിമം മാർക്ക് നിർബന്ധമല്ല. ജോലിയുള്ളവർക്കും പ്രായഭേദമന്യേ പ്രവേശനം നേടാം. വിശദമായ സിലബസും പ്രോസ്‌പെക്ടസും വെബ്‌സൈറ്റിൽ ലഭ്യമാണ്. www.sgou.ac.in എന്ന വെബ്‌സൈറ്റിൽ 'അപ്ലൈ ഫോർ അഡ്മിഷൻ' എന്ന ലിങ്കിലെ നിർദ്ദേശാനുസരണം അപേക്ഷിക്കാം. മൊബൈൽ നമ്പറും ഇ-മെയിലും ഉപയോഗിച്ച് രജിസ്‌ട്രേഷൻ നടത്താം. ആദ്യ സെമസ്റ്ററിലെ ഫീസ് അപേക്ഷയോടൊപ്പം ഓൺലൈനായി അടയ്ക്കണം. സർട്ടിഫിക്കറ്റുകളും അപ്‌ലോഡ് ചെയ്യണം. അർഹരായ വിദ്യാർത്ഥികൾക്ക് ഫീസ് ഇളവ് ലഭിക്കും. അപേക്ഷയുടെ പ്രിന്റ്, ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ, ഫീസ് രസീത്, ആധാർ അഥവാ മറ്റ് ഐ.ഡിയുടെ ഒറിജിനലും പകർപ്പും ഒറിജിനൽ ടി. സി എന്നിവ ബന്ധപ്പെട്ട പ്രാദേശികകേന്ദ്രത്തിൽ പരിശോധനയ്ക്കായി സമർപ്പിക്കണം. ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി നവംബർ 15.

• ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല ജില്ലാ കേന്ദ്രം

തൃപ്പൂണിത്തുറ ഗവ.ആർട്‌സ് കോളേജ്. ഫോൺ : 0484 2927436.

വിവരങ്ങൾക്കും സംശയനിവാരണത്തിനും:

ഈ-മെയിൽ : admission@sgou.ac.in
ഫോൺ: 9188909901, 9188909902.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, UNIVERSITY
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.