SignIn
Kerala Kaumudi Online
Saturday, 27 April 2024 8.06 AM IST

ദേവസ്വം ബോർഡ് പ്രസിഡന്റിനെ ഉപരോധിച്ചു

devaswam

തൃശൂർ: കുന്നംകുളം വിവേകാനന്ദ കോളേജിൽ മെറിറ്റ് ലിസ്റ്റ് മറികടന്ന് എസ്.എഫ്.ഐ പ്രവർത്തകർക്ക് പ്രവേശനം നൽകിയ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എ.ബി.വി.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റിനെ ഉപരോധിച്ചു.
പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. സംസ്ഥാന സർക്കാറിന്റെ ഒത്താശയോടെ കലാലയങ്ങളിൽ മുഴുവൻ മാനദണ്ഡങ്ങളും മറികടന്ന് ഇടതുപക്ഷ വിദ്യാർത്ഥികളെ തിരുകിക്കയറ്റാനാണ് ദേവസ്വം ബോർഡും മാനേജ്‌മെന്റും ശ്രമിക്കുന്നതെന്ന് ജില്ലാ സെക്രട്ടറി എസ്.അക്ഷയ് ആരോപിച്ചു. ജില്ലാ കമ്മിറ്റി അംഗം യദുകൃഷ്ണ, തൃശൂർ മഹാനഗർ പ്രസിഡന്റ് ലാൽകൃഷ്ണ, സെക്രട്ടറി രാഹുൽ, ആദിത്യൻ എന്നിവർ നേതൃത്വം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, DEVASWAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.