വർക്കല : വർക്കല കെ. എസ് .ഇ.ബി ഓഫീസിലെ ലൈൻമാനായ സോജിയെ ഡ്യൂട്ടിക്കിടെ റാത്തിക്കൽ സ്വദേശി മർദ്ദിച്ചതായി പരാതി. കഴിഞ്ഞ ദിവസം റാത്തിക്കൽ പ്രദേശത്ത് ഒരു വ്യക്തിയുടെ വീട്ടിലെ വൈദ്യുതിചാർജ് കുടിശ്ശിക വരുത്തിയതിനെ തുടർന്ന് കണക്ഷൻ വിച്ഛേദിക്കാൻ എത്തിയതായിരുന്നു ലൈൻമാൻ . സോജി പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സതേടി. സംഭവവുമായി ബന്ധപ്പെട്ട് സുധിയെന്നയാളെ വർക്കല പൊലീസ് അറസ്റ്റുചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |