SignIn
Kerala Kaumudi Online
Friday, 26 April 2024 11.21 AM IST

ആർ  എസ്  പി   നേതാവ്   ടി  ജെ  ചന്ദ്രചൂഢൻ   അന്തരിച്ചു, അന്ത്യം ഇന്നുരാവിലെ തലസ്ഥാനത്തെ ആശുപത്രിയിൽ

t-j-chandrachoodan-

തിരുവനന്തപുരം: ആർ എസ് പി നേതാവ് പ്രൊഫ. ടി ജെ ചന്ദ്രചൂഢൻ അന്തരിച്ചു. 83 വയസായിരുന്നു. ഇന്നുരാവിലെ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.രാജ്യത്തെ ഇടത് നേതാക്കളിൽ പ്രമുഖ സ്ഥാനം അലങ്കരിച്ചിരുന്ന ടി ജെ ചന്ദ്രചൂഢൻ ആർ എസ് പിയുടെ സംസ്ഥാന സെക്രട്ടറിയായും അഖിലേന്ത്യാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. യുപിഎ ഭരണകാലത്ത് ദേശീയ രാഷ്ട്രീയത്തിൽ പ്രമുഖ നേതാക്കളുടെ ഗണത്തിലേക്ക് അദ്ദേഹം ഉയർന്നിരുന്നു. ആരോഗ്യപ്രശ്നങ്ങൾ കൊണ്ട് ഏറെ നാളായി രാഷ്ട്രീയത്തിൽ സജീവമായിരുന്നില്ല.
2008 മുതൽ 2018 വരെയാണ് ആർ എസ് പി ദേശീയ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചത്. ഇക്കഴിഞ്ഞ ആർ എസ് പി സംസ്ഥാന സമ്മേളനത്തിൽ അദ്ദേഹത്തെ സംസ്ഥാന സമിതിയിൽ സ്ഥിരം ക്ഷണിതാവായി ഉൾപ്പെടുത്തിയിരുന്നു.

കോളേജ് അദ്ധ്യാപകനായിരുന്ന ചന്ദ്രചൂഡൻ പി.എസ്.സി. അംഗമായിരുന്നു. പല തവണ നിയമസഭയിലേക്ക് മത്സരിച്ചിട്ടുണ്ട്. രാഷ്ട്രീയ നിലപാടുകൾ മുറുകെ പിടിക്കുന്നതിലും അത് പ്രഖ്യാപിക്കുന്നതിലും അദ്ദേഹം ഒരിക്കലും മടി കാണിച്ചിരുന്നില്ല.എൽഡിഎഫ് വിട്ട് ആർ എസ് പി യു ഡി എഫിലേക്ക് ചേക്കേറിയപ്പോൾ ചന്ദ്രചൂഡന്റെ നിലപാട് എന്താകുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കിയത്. അന്ന് പാർട്ടിക്കൊപ്പം അദ്ദേഹം നിലപാടെടുക്കുകയായിരുന്നു.

ചന്ദ്രചൂഡന്റെ നിര്യാണത്തിൽ രമേശ് ചെന്നിത്തല അനുശോചിച്ചു.ആർ.എസ്.പി. സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ കേരളരാഷ്ട്രീയത്തിലും, ദേശീയ ജനറൽ സെക്രട്ടറി എന്ന നിലയിൽ ദേശീയ രാഷ്ട്രീയത്തിലും ദീർഘകാലം നിർണ്ണായകപങ്കു വഹിച്ച നേതാവായിരുന്നു ചന്ദ്രചൂഡൻ. രാഷ്ട്രീയമായ തികഞ്ഞ അവഗാഹവും ഔന്നത്യവും അദ്ദേഹത്തെ വേറിട്ടു നിർത്തി എന്നും രമേശ് ചെന്നിത്തല പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RSP LEADER, TJ CHANDRACHUDHAN, PASSEDAWAY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.