SignIn
Kerala Kaumudi Online
Friday, 26 April 2024 12.37 PM IST

വീടുകൾക്കും കടകൾക്കും മുന്നിലൂടെ മനുഷ്യന്റെ തലയും കടിച്ചുപിടിച്ച് തെരുവുനായ, ഞെട്ടി നാട്ടുകാർ

stray-dog

മെക്‌സിക്കോ സിറ്റി: വായിൽ മനുഷ്യന്റെ തലയും കടിച്ചുപിടിച്ച് രാത്രി തെരുവിലൂടെ ഓടുന്ന നായയുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്. മെക്‌സിക്കോയിലെ സക്കറ്റെക്കാസിലാണ് സംഭവം. കഴിഞ്ഞ ബുധനാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്.

മെക്‌സിക്കോയിലെ മോണ്ടെ എസ്‌കോബെഡോ എന്ന സ്ഥലത്ത് വിഛേദിക്കപ്പെട്ട നിലയിൽ മനുഷ്യന്റെ തല കണ്ടെത്തിയിരുന്നു. 'അടുത്ത തല നിങ്ങളുടേതാണ്' എന്ന സന്ദേശം സമീപത്തുണ്ടായിരുന്നു. ഇവിടെനിന്ന് നായ തല കടിച്ചെടുക്കുകയായിരുന്നു എന്നാണ് നിഗമനം. പ്രദേശത്ത് കുറച്ച് ദിവസങ്ങളായി മയക്കുമരുന്ന് സംഘങ്ങളും പ്രാദേശിക ഗുണ്ടകളും തമ്മിലുള്ള സംഘർഷം നിലനിൽക്കുന്നതായി പൊലീസ് പറയുന്നു. കൊല്ലപ്പെട്ടയാളെ ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. മരിച്ചയാളുടെ മറ്റ് ശരീരഭാഗങ്ങളും കണ്ടെത്തിയിട്ടില്ല. മയക്കുമരുന്ന് മാഫിയകളാണ് ഇത്തരത്തിൽ സന്ദേശങ്ങൾ നൽകാറുള്ളതെന്ന് പൊലീസ് വ്യക്തമാക്കുന്നു.

കഴിഞ്ഞ മാസം രണ്ട് ഗുണ്ടാസംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ പതിനെട്ട് പേർ കൊല്ലപ്പെട്ടതിന് പിന്നാലൊണ് മെക്‌സിക്കോയിൽ ഞെട്ടിക്കുന്ന മറ്റൊരു സംഭവം ഉണ്ടായിരിക്കുന്നത്. സംഘർഷത്തിൽ മേയറും മുൻ മേയറും അടക്കമുള്ളവർ കൊല്ലപ്പെട്ടിരുന്നു. നായ തലകടിച്ചെടുത്ത സംഭത്തിൽ അന്വേഷണം ആരംഭിച്ചതായി മെക്‌സിക്കൻ പൊലീസ് വ്യക്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, STRAYDOG, HUMAN, HEAD, RUNNING, STREET, MEXICO
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.