കളമശേരി: കേരളപ്പിറവി ദിനത്തിൽ പഴമയുടെ സംസ്കാരത്തെ വീണ്ടെടുക്കുന്നതിന്റെ ഭാഗമായി കളമശേരി രാജഗിരി ഹയർ സെക്കൻഡറി സ്കൂളിൽ മാനേജ്മെന്റും അദ്ധ്യാപകരും രക്ഷാകർത്താക്കളും ചേർന്ന് നാട്ടുരുചി - വീട്ടറിവ് നാട്ടറിവ് കേട്ടറിവ് എന്ന പേരിൽ പ്രദർശനം സംഘടിപ്പിച്ചു.
സ്കൂൾ മൈതാനത്ത് നടന്ന പ്രദർശനത്തിന്റെ ഉദ്ഘാടനം ഫാ. ബെന്നി നൽക്കര നിർവഹിച്ചു. നാടൻ വിഭവങ്ങൾ, കളികൾ, കളിക്കോപ്പുകൾ, ചിന്ത്കട, നാട്ടുവൈദ്യം, നാട്ടടുക്കള, തൊഴിൽ കേന്ദ്രങ്ങൾ, ഗോശാല എന്നിവ പ്രദർശനത്തിന്റെ ഭാഗമായി. പ്രാവിലക്കഞ്ഞിയും കളിമൺ പാത്ര നിർമ്മാണവും പുരാവസ്തു പ്രദർശനവും കോളാമ്പിപ്പാട്ടും നാടൻ ചായക്കടയുമെല്ലാം കുട്ടികളിൽ കൗതുകവും മുതിർന്നവരിൽ ഗൃഹാതുരത്വവും ഉണർത്തി. ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി രാജഗിരി സ്കൂൾ മൈതാനത്തിൽ കേരള ഭൂപടത്തിന്റെ മാതൃകയിൽ കുട്ടികൾ അണിചേർന്നു. സ്കൂൾ പ്രിൻസിപ്പൽ മാർട്ടിൻ മുണ്ടാടനച്ചനും വൈസ് പ്രിൻസിപ്പൽ ജെയിംസ് ഏറനാടനും പ്രദർശനത്തിന് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |