കൊച്ചി: കലാവിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം തൊഴിലും വരുമാനവും നൽകുന്ന മിനി ഇൻഡസ്ട്രിയൽ യൂണിറ്റ് സ്ഥാപിക്കാൻ തൃപ്പൂണിത്തുറ ആർ.എൽ.വി. കോളേജ് ഒഫ് മ്യൂസിക്ക് ആൻഡ് ഫൈൻ ആർട്സിന് ഒരു കോടി രൂപയ്ക്ക് ഭരണാനുമതി ആയതായി ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. ശില്പനിർമ്മാണ പ്രവൃത്തികളാണ് മിനി ഇൻഡസ്ട്രിയൽ യൂണിറ്റ് ഏറ്റെടുക്കുക. ആർട്സ് ആൻഡ് സയൻസ് കോളേജുകളോട് ചേർന്ന് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ചെറുകിട വ്യവസായ യൂണിറ്റുകൾ ആരംഭിക്കുമെന്ന ബഡ്ജറ്റ് പ്രഖ്യാപനത്തിന്റെ ഭാഗമായാണിത്. പ്ലാസ്റ്റിക്, ഇവെയിസ്റ്റ്, ചില്ല്, മെറ്റൽ സ്ക്രബ്ബുകൾ, ഇമാലിന്യങ്ങൾ, മരക്കഷണങ്ങൾ, റബ്ബർ ഉൽപ്പന്നങ്ങൾ, സെറാമിക് കഷണങ്ങൾ മുതലായവയും അസംസ്കൃത വസ്തുക്കളാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |