റാന്നി :അങ്കണവാടി പ്രവേശനോത്സവത്തോട് അനുബന്ധിച്ച് ഏഴാം വാർഡിലെ 37 -ാം നമ്പർ പേട്ട അങ്കണവാടിക്ക് റാന്നി ജനമൈത്രി പൊലീസ് ഫാനുകളും കുട്ടികൾക്ക് ബുക്കുകളും ക്രയോൺ പെൻസിലുകളും നൽകി. അങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു റെജിയുടെ അദ്ധ്യക്ഷതയിൽ അങ്ങാടി ബ്ലോക്ക് ഡിവിഷൻ മെമ്പർ ജേക്കബ് സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു .സ്പെഷ്യൽ ബ്രാഞ്ച് എ.എസ്.ഐ. ഷാനവാസ് , ജനമൈത്രി പൊലീസ് സമിതി കോ. ഓർഡിനേറ്റർ ശ്രീനി ശാസ്താംകോവിൽ , റാന്നി പി. സി . ലിന്റോ , ഐ. സി. ഡി. എസ് .സൂപ്പർവൈസർ സുധർമ്മിണി, ഫാ. ബിജു , ജീന എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |