ഗുരുവായൂർ: ജാതിവ്യവസ്ഥക്കെതിരെ നടന്ന ഐതിഹാസികമായ ഗുരുവായൂർ സത്യഗ്രഹത്തിന്റെ 91ാം വാർഷികത്തോട് അനുബന്ധിച്ച് സത്യഗ്രഹ സ്മാരക സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുസ്മരണം ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ ഉൽഘാടനം ചെയ്തു. മമ്മിയൂർ ദേവസ്വം ചെയർമാൻ ജി.കെ. പ്രകാശ് അദ്ധ്യക്ഷനായി. സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് മുഖ്യപ്രഭാഷണം നടത്തി.
കൗൺസിലർമാരായ ശോഭാ ഹരിനാരായണൻ, കെ.പി. ഉദയൻ, ജ്യോതി രവീന്ദ്രനാഥ്, ദേവസ്വം ഭരണസമിതി അംഗം സി. മനോജ്, അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ , കെ.പി.സി.സി സെക്രട്ടറി എ. പ്രസാദ്, എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് പി.എസ്. പ്രേമാനന്ദൻ, എൻ.എസ്.എസ് യൂണിയൻ ഭരണ സമിതി അംഗം പി.കെ. രാജേഷ് ബാബു, വേട്ടവ മഹാസഭ താലൂക്ക് പ്രസിഡന്റ് പി.എ. അപ്പുകുട്ടൻ, മർച്ചൻ്റ്സ് അസോസിയേഷൻ പ്രസിഡന്റ് ടി.എൻ. മുരളി, സി.പി. നായർ, വി. അച്ചുതൻ കുട്ടി എന്നിവർ സംബന്ധിച്ചു.
സമിതി പ്രസിഡന്റ് ജനു ഗുരുവായൂർ ആമുഖ പ്രഭാഷണം നടത്തി. ചടങ്ങിൽ ഈ വർഷത്തെ കേളപ്പജി പുരസ്കാരം മുൻ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണന് ദേവസ്വം ചെയർമാൻ വി.കെ. വിജയനും ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടും ചേർന്ന് സമ്മാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |