തിരുവനന്തപുരം: എസ്.എൻ.ജി.സി.എ.എസിൽ കേരളപ്പിറവി ദിനാഘോഷവും ലഹരി വിരുദ്ധ പ്രതിജ്ഞയും മനുഷ്യ ചങ്ങലയും സംഘടിപ്പിച്ചു.സെമിനാർ ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ.ജിത.എസ്.ആർ ഉദ്ഘാടനം നിർവഹിച്ചു. കേരളപ്പിറവി, ലഹരി വിരുദ്ധ ബോധവത്കരണം എന്നീ വിഷയങ്ങളെക്കുറിച്ച് സംസാരിച്ചു.മലയാളം വിഭാഗം മേധാവി ദിവ്യ എം.ജി ,ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ.ചന്ദ്രമോഹൻ നായർ, 'ഉണർവ്' കൺവീനർ ശരത് പ്രശാന്ത് ,ഹിന്ദി വിഭാഗം അസി.പ്രൊഫ. ദീപ്തി എന്നിവർ സംസാരിച്ചു. തുടർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞയും മനുഷ്യച്ചങ്ങലയും സംഘടിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |