തിരുവനന്തപുരം: മാതൃഭാഷ ഉപയോഗിക്കുന്നതിൽ അതിരറ്റ അഭിമാനം മലയാളികൾക്കുണ്ടാകണമെന്ന് ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. വനംവകുപ്പ് ആസ്ഥാനത്തെ വനശ്രീ ഓഡിറ്റോറിയത്തിൽ നടന്ന മലയാള ദിനാഘോഷവും ഭരണഭാഷാ വാരാഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ മുഖ്യ വനംമേധാവി ബെന്നിച്ചൻ തോമസ് അദ്ധ്യക്ഷത വഹിച്ചു.
അഡിഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പ്രമോദ് ജി. കൃഷ്ണൻ, പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർമാരായ ഗംഗാ സിംഗ്, ഡി. ജയപ്രസാദ്, നോയൽ തോമസ്, ഇ. പ്രദീപ്കുമാർ, അഡിഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡോ.പി. പുകഴേന്തി, സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഷാജൻ .എ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |