തൃക്കാക്കര: സ്കൂൾ ബസുകളുടെ സുരക്ഷാ പരിശോധന കർശനമാക്കി മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം. ബുധനാഴ്ച ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 59 സ്കൂൾ വാഹനങ്ങളിൽ പരിശോധന നടത്തി. 11 വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു. ഡ്രൈവർമാർ യൂണിഫോം ധരിക്കാത്തതിനെ തുടർന്ന് രണ്ട് വാഹനങ്ങൾക്കെതിരെയും ടാക്സ് അടക്കാത്ത മൂന്നു വാഹനങ്ങൾക്കെതിരെയും എമർജൻസി എക്സിറ്റ് വാതിലിന്റെ കുറ്റിക്ക് കവർ പിടിപ്പിക്കാത്ത ഒരു വാഹനത്തിനെതിരെയും അനുവദിച്ചത്തിലധികം വിദ്യാർത്ഥികളെ കയറ്റിയ നാല് വാഹനങ്ങൾക്കെതിരെയും അറ്റൻഡർ ഇല്ലാത്ത ഒരു വാഹനത്തിനെതിരെയും നടപടി സ്വീകരിച്ചു. സ്വകാര്യ ബസുകളിൽ വിദ്യാർത്ഥികളെ കയറ്റുന്നില്ലെന്ന പരാതിയിലും പരിശോധന കർശനമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |