കൊച്ചി: ആർച്ചിയൻ കെമിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ പ്രാരംഭ ഓഹരിവില്പന (ഐ.പി.ഒ) ഈമാസം 9 മുതൽ 11 വരെ നടക്കും. 805 കോടി രൂപയുടെ പുതിയ ഓഹരികളും (ഫ്രഷ് ഇഷ്യൂ) നിലവിലെ ഓഹരി ഉടമകളുടെ 1.61 കോടി ഇക്വിറ്റി ഓഹരികളും (ഓഫർ ഫോർ സെയിൽ) ഉൾപ്പെടുന്നതാണ് ഐ.പി.ഒ. രണ്ടുരൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 386 രൂപ മുതൽ 407 രൂപവരെയാണ് പ്രൈസ് ബാൻഡ്. കുറഞ്ഞത് 36 ഇക്വിറ്റി ഓഹരികൾക്കും തുടർന്ന് അതിന്റെ ഗുണിതങ്ങൾക്കും അപേക്ഷിക്കാം. ഐ.ഐ.എഫ്.എൽ സെക്യൂരിറ്റീസ്, ഐ.സി.ഐ.സി.ഐ സെക്യൂരിറ്റീസ്, ജെ.എം ഫിനാൻഷ്യൽ എന്നിവരാണ് ഐ.പി.ഒയുടെ ബുക്ക് റണ്ണിംഗ് ഓഫീസർമാർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |