SignIn
Kerala Kaumudi Online
Wednesday, 01 May 2024 6.13 PM IST

കയറ്റിയിറക്ക് ജോലി ക്ഷേമനിധി നിയമപ്രകാരം: ശ്രീപോർക്കലി സ്റ്റീൽസ് സമരം അവസാനിപ്പിച്ച് സി.ഐ.ടി.യു

citu

പഴയങ്ങാടി: മാടായി ചൈനാ ക്ലേ റോഡിൽ ഗണപതി മണ്ഡപത്തിന് സമീപത്തെ പോർക്കലി സ്റ്റീൽസിന് മുന്നിൽ 268 ദിവസമായി സി.ഐ.ടി.യു വിഭാഗം ചുമട്ടു തൊഴിലാളികൾ നടത്തിയിരുന്ന സമരം അവസാനിക്കുന്നു. കേരള ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം ജില്ലാ ലേബർ ഓഫീസർ എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സി.ഐ.ടി.യു സമരം അവസാനിപ്പിക്കുന്നതെന്ന് മാടായി ഏരിയ ചുമട്ട് തൊഴിലാളി യൂണിയൻ പ്രസിഡന്റ് ഐ.വി ശിവരാമൻ പറഞ്ഞു.

ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തിൽ പഴയങ്ങാടി പൊലീസിന്റെ സംരക്ഷണത്തിലാണ് നാളുകളായി സ്ഥാപനം പ്രവർത്തിച്ചിരുന്നത്. തൊഴിൽ നിഷേധിക്കുന്നുവെന്ന് ചൂണ്ടികാട്ടി സി.ഐ.ടി.യു ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് ഹൈക്കോടതി അനുരഞ്ജനത്തിനായി ജില്ലാ ലേബർ ഓഫീസറെ ചുമതലപ്പെടുത്തുകയുമായിരുന്നു.ക്ഷേമ ബോർഡ് നിയമ പ്രകാരം ജില്ലാ ക്ഷേമ ബോർഡ് നൽകുന്ന 26 എ കാർഡ് ലഭിച്ച തൊഴിലാളികൾക്ക് മാത്രമേ കയറ്റിറക്ക് ജോലി ചെയ്യാൻ അവകാശമുള്ളുവെന്നാണ് ജില്ലാ ലേബർ ഓഫീസറുടെ ഉത്തരവ്.ഇതുപ്രകാരം നിലവിൽ ശ്രീപോർക്കലി സ്റ്റീൽസിൽ കയറ്റിറക്ക് ജോലി ചെയ്യുന്ന ചീമേനിയിലെ തൊഴിലാളികൾക്ക് മാടായിൽ ജോലി ചെയ്യാൻ സാധിക്കില്ല.

ചുമട്ട് തൊഴിലാളി യൂണിയനു വേണ്ടി ഐ.വി.പ്രമോദാണ് ഹൈക്കോടതിയിൽ ഹാജരായായത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.