പയ്യന്നൂർ : ജല അപകടങ്ങളിൽ ആത്മവിശ്വാസത്തോടെ രക്ഷാപ്രവർത്തനം കൂടുതൽ സുഗമമാക്കുന്നതിനു അഗ്നി രക്ഷാ സേനാംഗങ്ങൾക്കും സിവിൽ ഡിഫൻസ് വളണ്ടിയർമാർക്കും , ചാൾസ് സ്വിമ്മിംഗ് അക്കാഡമിയുടെ നേതൃത്വത്തിൽ പെരുമ്പ പുഴയിലും രാമന്തളി ഏറൻപുഴയിലുമായുള്ള പരിശീലനം നൽകി.പെരുമ്പ പുഴയിൽ ടി.ഐ മധുസൂദനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ജില്ലാ ഫയർ ഓഫീസർ എ.ടി.ഹരിദാസൻ, റീജണൽ ഫയർ ഓഫീസർ പി.രഞ്ജിത്ത് , ഏറൻപുഴയോരത്ത് രാമന്തളി പഞ്ചായത്ത് പ്രസിഡന്റ് വി.ഷൈമ, ചാൾസൺ ഏഴിമല, ജാക്സൺ ഏഴിമല എന്നിവരും സംസാരിച്ചു.പരിശീലന പരിപാടിയുടെ അവസാന ദിവസമായ ഇന്ന് രാവിലെ എട്ടിന് കണ്ണൂർ പയ്യാമ്പലം കടലിൽ നടക്കുന്ന പരിശീലനം കെ.വി.സുമേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.സേനയുടെ ഭാഗമായുള്ള ഇരുന്നൂറ് പേർക്ക് പരിശീലനം നൽകാനുള്ള പരിപാടിയുടെ ആദ്യഘട്ടമാണ് സമാപിക്കുന്നതെന്ന് ചാൾസൺ ഏഴിമല പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |