SignIn
Kerala Kaumudi Online
Wednesday, 01 May 2024 12.45 PM IST

ഭരിക്കുന്നത് പിണറായി ബാബയും 20 കള്ളന്മാരും : കെ. സുധാകരൻ

p

തിരുവനന്തപുരം: ഇടത് ഭരണത്തിൽ കുറഞ്ഞത് പിണറായി വിജയന്റെ വിലയാണെന്നും അവശ്യ സാധനങ്ങളുടെ വില കുതിക്കുകയാണെന്നും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. വിലക്കയറ്റത്തിൽ സർക്കാർ ഇടപെടുന്നില്ല. പിണറായി ബാബയും 20 കള്ളന്മാരുമാണ് കേരളം ഭരിക്കുന്നതെന്നും സുധാകരൻ പറഞ്ഞു.

സർക്കാരിനെതിരെ കോൺഗ്രസ് സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാർച്ചും പൗരവിചാരണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സമാധാനത്തോടെ ജീവിക്കാനാവുന്നില്ല. എസ്.എഫ്.ഐയുടെയും പൊലീസിന്റെയും ഗുണ്ടായിസം ഒരു വശത്ത്. കൊലപാതകങ്ങളും അക്രമങ്ങളും മറുവശത്ത്. നിയമസംവിധാനം തകർന്നു. മകൾക്കും കുടുംബത്തിനും വേണ്ടിയാണ് ഭരണം. എല്ലാ കൊള്ളയ്‌ക്കും മുഖ്യമന്ത്രി കൂട്ടുനിൽക്കുന്നു. രമേശ് ചെന്നിത്തല നിയമസഭയിൽ ഉന്നയിച്ച സ്‌പ്രിങ്ക്‌ളർ മുതൽ മണൽ കടത്ത് വരെയുള്ള അഴിമതി ആരോപണങ്ങളെക്കുറിച്ച് അന്വേഷണമില്ല. സ്വപ്നസുരേഷ് കടുത്ത ആരോപണമുന്നയിച്ചപ്പോഴും വിധേയനെപോലെ നിൽക്കുകയാണ് മുഖ്യമന്ത്രി. ഇന്ത്യയിൽ ഏതെങ്കിലും മുഖ്യമന്ത്രിമാർ ഇങ്ങനെ ആരോപണ വിധേയരായിട്ടുണ്ടോ. തോമസ് ഐസക്കിനോട് വലിയ ബഹുമാനമായിരുന്നു. അതിന് താൻ മാപ്പു ചോദിക്കുകയാണ്. കടകംപള്ളി സുരേന്ദ്രൻ പെങ്ങളേ, ഇങ്ങനെയൊക്കെ പറയാമോ എന്ന മട്ടിലാണ് സ്വപ്നയ്ക്ക് മുന്നിൽ നിന്നത്. മറ്റൊരാൾ കുടിച്ച് പാതി മയക്കത്തിൽ കിടക്കുന്നതും കണ്ടു. സരിത പറഞ്ഞ കള്ളക്കഥകൾ പോലെയല്ല, രേഖകൾ സഹിതമാണ് സ്വപ്നയുടെ വെളിപ്പെടുത്തലുകൾ.

പിണറായിയുടെ ഏകാധിപത്യം പാർട്ടിയിൽ മതി. ജനങ്ങൾ അംഗീകരിക്കില്ല. ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ ആട്ടിപ്പായിച്ച ചരിത്രമാണ് കോൺഗ്രസിനുള്ളത്. പിണറായി സർക്കാരിനെതിരെ സമരത്തിന്റെ കൊടുങ്കാറ്റ് വരുമെന്നും സുധാകരൻ പറഞ്ഞു.

കെ.സുധാകരന്റെയും ഡി.സി.സി പ്രസിഡന്റ് പാലോട് രവിയുടെയും നേതൃത്വത്തിൽ പാളയത്തു നിന്ന് സെക്രട്ടേറിയറ്രിന് മുന്നിലേക്ക് നടന്ന മാർച്ചിൽ തിരുവനന്തപുരം ജില്ലയിലെ 28 ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റി പ്രവർത്തകർ അണിനിരന്നു. പാലോട് രവി അദ്ധ്യക്ഷനായി. രാജ്മോഹൻ ഉണ്ണിത്താൻ എം.പി, കെ.പി.സി.സി വൈസ് പ്രസിഡന്റ് എൻ.ശക്തൻ, ട്രഷറർ വി.പ്രതാപചന്ദ്രൻ, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ ടി.യു.രാധാകൃഷ്ണൻ, കെ.പി.ശ്രീകുമാർ, മരിയാപുരം ശ്രീകുമാർ, ജി.എസ്.ബാബു, ജി.സുബോധനൻ, ആനാട് ജയൻ തുടങ്ങിയവർ പങ്കെടുത്തു.

സർക്കാരിനെ പിരിച്ചുവിടാൻ

ഗവർണർ ആവശ്യപ്പെടണം

സ്വർണക്കടത്ത് കേസുമായി ബന്ധപെട്ട ആരോപണങ്ങളിൽ ഗവർണർ ഉറച്ചു നിൽക്കുന്നെങ്കിൽ സർക്കാരിനെ പിരിച്ചുവിടാൻ കേന്ദ്രത്തോട് ശുപാർശ ചെയ്യണമെന്ന് കെ. സുധാകരൻ ആവശ്യപ്പെട്ടു. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസ് സ്റ്റാഫ് ഉണ്ടെങ്കിൽ ഇടപെടുമെന്ന ഗവർണറുടെ നിലപാട് സ്വാഗതം ചെയ്യുന്നു.

കണ്ണൂർ വി.സി നിയമനത്തിൽ ഗവർണർ സർക്കാരിന്റെ സമ്മർദ്ദത്തിനു വഴങ്ങി. സർക്കാരുമായി ഗവർണർ തെറ്റിയപ്പോഴാണ് എല്ലാം പുറത്തുവരുന്നത്. ഗവർണറായാലും തെറ്റു ചെയ്യുമ്പോൾ എതിർക്കുകയും ശരി ചെയ്യുമ്പോൾ അനുകൂലിക്കുകയും ചെയ്യുന്നതാണ് യു.ഡി.എഫ് നിലപാട്. ഗവർണറെ വച്ച് കേരളത്തിൽ കേന്ദ്രം പിൻസീറ്റ് ഡ്രൈവിംഗ് നടത്തുന്നു എന്ന അഭിപ്രായമില്ല. കേരളത്തിലെ സാഹചര്യത്തിനനുസരിച്ചാണ് ഇവിടത്തെ നിലപാടെന്നും സുധാകരൻ പറഞ്ഞു.

മു​ഖ്യ​മ​ന്ത്രി​യും​ ​ഗ​വ​ർ​ണ​റും​ ​കേ​രള
രാ​ഷ്ട്രീ​യം​ ​മ​ലീ​മ​സ​മാ​ക്കി​:​ ​ചെ​ന്നി​ത്തല

തി​രു​വ​ന​ന്ത​പു​രം​:​ ​മു​ഖ്യ​മ​ന്ത്രി​യും​ ​ഗ​വ​ർ​ണ​റും​ ​കേ​ര​ള​രാ​ഷ്ട്രീ​യം​ ​മ​ലീ​മ​സ​മാ​ക്കി​യെ​ന്ന് ​കോ​ൺ​ഗ്ര​സ് ​നേ​താ​വ് ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല​ ​പ​റ​ഞ്ഞു.​ ​വി​ല​ക്ക​യ​റ്റ​വും​ ​ത​ക​ർ​ന്ന് ​ത​രി​പ്പ​ണ​മാ​യ​ ​ക്ര​മ​സ​മാ​ധാ​ന​നി​ല​യും​ ​കൊ​ല​പാ​ത​ക​വും​ ​മ​യ​ക്കു​മ​രു​ന്ന് ​മാ​ഫി​യ​യും​ ​മ​റ്റും​ ​നി​മി​ത്തം​ ​ജീ​വി​തം​ ​ദു​സ്സ​ഹ​മാ​യി​രി​ക്കു​മ്പോ​ൾ​ ​ര​ണ്ടു​പേ​രും​ ​ത​മ്മി​ൽ​ ​തു​ട​രു​ന്ന​ ​വാ​ക്‌​പോ​രും​ ​ചെ​ളി​വാ​രി​യെ​റി​യ​ലും​ ​ആ​ർ​ക്ക് ​വേ​ണ്ടി​യാ​ണ്?​ ​ഈ​ ​ച​ക്ക​ള​ത്തി​പ്പോ​രാ​ട്ട​മ​വ​സാ​നി​പ്പി​ച്ച് ​കേ​ര​ള​ ​ജ​ന​ത​ ​നേ​രി​ടു​ന്ന​ ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് ​പ​രി​ഹാ​രം​ ​കാ​ണ​ണം.
ഗ​വ​ർ​ണ​റി​പ്പോ​ഴു​യ​ർ​ത്തി​യ​ ​പ്ര​ശ്ന​ങ്ങ​ൾ​ ​ഒ​ന്നാം​ ​പി​ണ​റാ​യി​ ​സ​ർ​ക്കാ​രി​ന്റെ​ ​കാ​ല​ത്ത് ​അ​ന്ന​ത്തെ​ ​പ്ര​തി​പ​ക്ഷ​നേ​താ​വെ​ന്ന​ ​നി​ല​യി​ൽ​ ​താ​നും​ ​പ്ര​തി​പ​ക്ഷ​വു​മു​യ​ർ​ത്തി​ക്കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ ​ഒ​ര​ക്ഷ​ര​മു​രി​യാ​ടാ​ൻ​ ​ഗ​വ​ർ​ണ​ർ​ ​ത​യാ​റാ​യി​ല്ല.​ ​അ​ന്നൊ​ക്കെ​ ​നി​യ​മ​സ​ഭ​യി​ലെ​ത്തി​ ​'​എ​ന്റെ​ ​സ​ർ​ക്കാ​ർ​'​ ​എ​ന്ന് ​പു​ള​കം​ ​കൊ​ള്ളു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​അ​ന്ന് ​പ​റ​യേ​ണ്ട​തും​ ​തി​രു​ത്തേ​ണ്ട​തു​മാ​യ​ ​കൊ​ള്ള​ക​ൾ​ക്ക് ​കൂ​ട്ടു​നി​ന്നി​ട്ട് ​ഇ​പ്പോ​ൾ​ ​വീ​മ്പു​ ​പ​റ​യു​ന്ന​തി​ൽ​ ​കാ​ര്യ​മി​ല്ല.​ ​ഇ​ല്ലാ​ത്ത​ ​അ​ധി​കാ​ര​ങ്ങ​ൾ​ ​പ്ര​യോ​ഗി​ക്കു​മെ​ന്ന് ​പ​റ​യു​ന്ന​ത് ​ആ​രെ​ ​ഫൂ​ളാ​ക്കാ​നാ​ണ്?​ ​ഇ​ത്ര​യു​മാ​യി​ട്ടും​ ​ഗ​വ​ർ​ണ​റെ​ ​തി​രി​ച്ചു​വി​ളി​ക്ക​ണ​മെ​ന്ന് ​ഒ​രു​ ​വാ​ക്ക് ​പ​റ​യാ​ൻ​ ​മു​ഖ്യ​മ​ന്ത്രി​ക്കാ​കു​ന്നി​ല്ല.​ ​നാ​ളെ​ ​പ​റ​യു​മെ​ന്ന് ​പ്ര​തീ​ക്ഷി​ക്കു​ക​യും​ ​വേ​ണ്ട.​ ​പു​റ​ത്ത് ​പു​ല​ഭ്യം​ ​പ​റ​യു​ന്നെ​ങ്കി​ലും​ ​ഇ​രു​വ​രും​ ​ത​മ്മി​ൽ​ ​ന​ല്ല​ ​ബ​ന്ധ​മാ​ണ്.​ ​കേ​ര​ളം​ ​നേ​രി​ടു​ന്ന​ ​പ്ര​ധാ​ന​ ​വി​ഷ​യ​ങ്ങ​ൾ​ ​ച​ർ​ച്ച​ ​ചെ​യ്യ​പ്പെ​ടാ​തി​രി​ക്കു​ക​യാ​ണ് ​ര​ണ്ട് ​പേ​രു​ടെ​യും​ ​ല​ക്ഷ്യം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: K SUDHAKARAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.