SignIn
Kerala Kaumudi Online
Wednesday, 01 May 2024 10.29 AM IST

ഡൽഹിയിലെ വായു മലിനീകരണം വാണിജ്യ ഡീസൽ വാഹനങ്ങൾ നിരോധിച്ചു

air

ന്യൂഡൽഹി: ഡൽഹിയിലെ വായു മലിനീകരണ തോത് നിയന്ത്രിക്കാൻ ഡൽഹിയിലും സമീപത്തെ എൻ.സി.ആർ ജില്ലകളിലും നാല് ചക്രങ്ങളുള്ള ഡീസൽ ലൈറ്റ് മോട്ടോർ വാഹനങ്ങളും ട്രക്കുകളും നിരോധിച്ച് കമ്മിഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്മെന്റ്(സി.എ.ക്യു.എം). ഇത് സംബന്ധിച്ച് കേന്ദ്ര പാനൽ അധികാരികൾക്ക് നിർദ്ദേശം നൽകി. ഡൽഹിയിൽ രജിസ്റ്റർ ചെയ്ത ഡീസൽ ഉപയോഗിക്കുന്ന മീഡിയം,ഹെവി ഗുഡ്സ് വാഹനങ്ങൾ നിരോധിച്ചു. ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാനിന്റെ അവസാന ഘട്ട മലിനീകരണ വിരുദ്ധ നടപടികളുടെ ഭാഗമായാണ് ഇത്. അടിയന്തര സേവനങ്ങൾക്കുപയോഗിക്കുന്ന വാഹനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. ഇലക്ട്രിക്, സി.എൻ.ജി വാഹനങ്ങൾ ഒഴികെയുള്ള ട്രക്കുകളുടെ പ്രവേശനവും നിരോധിച്ചിട്ടുണ്ട്. വ്യവസായശാലകൾക്കും നിയന്ത്രണം കൊണ്ടുവന്നിട്ടുണ്ട്.ഡൽഹിയുടെ ശരാശരി എ.ക്യു.ഐ ബുധനാഴ്ച 450 ആയിരുന്നു. 400 നു മുകളിലായാൽ സ്ഥിതി ഗുരുതരമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.