SignIn
Kerala Kaumudi Online
Wednesday, 01 May 2024 1.49 PM IST

കേരള സർവകലാശാല അറിയിപ്പ്

കേരളസർവകലാശാലയിൽ അഫിലിയേറ്റ് ചെയ്‌ത ഗവ/ എയ്ഡഡ്/ സ്വാശ്രയ/യു.ഐ.ടി./ ഐ.എച്ച്.ആർ.ഡി. കോളേജുകളിലെ ഒന്നാം വർഷ ബിരുദ കോഴ്സുകളിൽ സ്‌പോട്ട് അലോട്ട്‌മെന്റ് നടത്തും. കൊല്ലം, പത്തനംതിട്ട 4ന് എസ്. എൻ കോളേജ്, കൊല്ലം. തിരുവനന്തപുരം 5ന് സെനറ്റ്ഹൗസ്, പാളയം. വിദ്യാർത്ഥികൾ അപേക്ഷയുടെ പ്രിന്റൗട്ടുമായി രാവിലെ 10ന് മുമ്പ് റിപ്പോർട്ട് ചെയ്യണം. സ്‌പോട്ട് അഡ്മിഷൻ ലഭിക്കുകയാണെങ്കിൽ യൂണിവേഴ്സിറ്റി അഡ്മിഷൻ ഫീസിനത്തിൽ (എസ്.ടി/എസ്.സി വിഭാഗങ്ങൾക്ക് 930 രൂപ, ജനറൽ/ മറ്റ് സംവരണ വിഭാഗങ്ങൾക്ക് 1850 രൂപ) അടയ്‌‌ക്കണം. വിശദവിവരങ്ങൾക്ക് (admissions.keralauniversity.ac.in).

ഒന്നാം വർഷ പി.ജി പ്രവേശനം

കേരളസർവകലാശാലയിൽ അഫിലിയേറ്റ് ചെയ്‌ത ഗവ/എയ്ഡഡ്/സ്വാശ്രയ/യു.ഐ.ടി/ഐ.എച്ച്.ആർ.ഡി. കോളേജുകളിലെ ഒന്നാം വർഷ പി.ജി കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് കമ്മ്യൂണിറ്റി ക്വാട്ട ഉൾപ്പെടെ എല്ലാ വിഭാഗങ്ങൾക്കുമുളള സ്‌പോട്ട് അലോട്ട്‌മെന്റ് 7ന് സെനറ്റ് ഹാൾ, കേരള സർവകലാശാല, പാളയം. വിദ്യാർത്ഥികൾ അപേക്ഷയുടെ പ്രിന്റൗട്ടുമായി രാവിലെ 10ന് മുമ്പ് എത്തണം. വിശദവിവരങ്ങൾക്ക് (admissions.keralauniversity.ac.in)

പരീക്ഷാഫലം

ഒന്നും മൂന്നും സെമസ്റ്റർ എം.പി.ഇ.എസ്.പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ടൈംടേബിൾ

നവംബർ 15 ന് തുടങ്ങുന്ന നാലാം സെമസ്റ്റർ എം.എ/എം.എസ്‌സി/ എം.കോം മേഴ്സിചാൻസ് (2010 മുതൽ 2017 അഡ്മിഷൻ വരെ), ജൂലൈ 2022 പരീക്ഷാടൈംടേബിൾ പ്രസിദ്ധീകരിച്ചു.

നവംബർ 16ന് തുടങ്ങുന്ന മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്. ബി.എ./ ബി.എസ്‌സി ഡിഗ്രി (മേഴ്സി ചാൻസ് - 2010, 2011, 2012 അഡ്മിഷൻ) പരീക്ഷാടൈംടേബിൾ
പ്രസിദ്ധീകരിച്ചു.

പരീക്ഷാഫീസ് - തീയതി നീട്ടി

അഞ്ചാം സെമസ്റ്റർ ബി.എ./ബി.എസ്‌സി/ബി.കോം./ബി.പി.എ./ബി.ബി.എ./ബി.സി.എ./ബി.എം.എസ്./ബി.എസ്.ഡബ്ല്യൂ./ബി.വോക്. (സി.ബി.സി.എസ്.എസ്./സി.ആർ.സി.ബി.സി.എസ്.എസ്.) (റെഗുലർ - 2020 അഡ്മിഷൻ, സപ്ലിമെന്ററി - 2018 2019 അഡ്മിഷൻ, മേഴ്സിചാൻസ് - 2013 - 2016 അഡ്മിഷൻ) ഡിഗ്രി പരീക്ഷകളുടെ രജിസ്‌ട്രേഷൻ തീയതി നീട്ടി. പിഴകൂടാതെ 10 വരെയും 150 രൂപ പിഴയോടെ 11
വരെയും 400 രൂപ പിഴയോടെ 14 വരെയും ഓൺലൈനായി അപേക്ഷിക്കാം.

പരീക്ഷാഫീസ്

23 ന് തുടങ്ങുന്ന നാല്, ആറ്, എട്ട് സെമസ്റ്റർ ബി.എഫ്.എ. (എച്ച്.ഐ.) പരീക്ഷകൾക്ക് പിഴ കൂടാതെ നവംബർ 4, 150 രൂപ പിഴയോടെ 8, 400 രൂപ പിഴയോടെ 10 വരെ അപേക്ഷിക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: 1
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.