റാഞ്ചി: കൽക്കരി ഖനന അഴിമതിക്കേസിൽ തന്നെ അറസ്റ്റു ചെയ്യാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ (ഇ.ഡി) വെല്ലുവിളിച്ച് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ. കൽക്കരി ഖനനത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിച്ചെന്നാരോപിച്ചാണ് ഇ.ഡി ഹേമന്ത് സോറന് സമൻസയച്ചത്. കേന്ദ്ര അന്വേഷണ ഏജൻസിയായ ഇ.ഡി തനിക്ക് സമൻസ് അയച്ചത് ആദിവാസി മുഖ്യമന്ത്രിയെ ഉപദ്രവിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ്. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ജാർഖണ്ഡ് സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ബി.ജെ.പി കേന്ദ്ര സേനയെ അഴിച്ചുവിടുകയാണ്. ഇ.ഡിയെയും സി.ബി.ഐയെയും താൻ ഭയപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |