തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്മെന്റ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിന് മുന്നിൽ എല്ലാ മാസവും നടത്തിവരുന്ന ചതയദിന അന്നദാനം ഡോ.പി.പല്പു സ്മാരക യൂണിയൻ സെക്രട്ടറി അനീഷ് ദേവൻ ഉദ്ഘാടനം ചെയ്തു. യൂത്ത് മൂവ്മെന്റ് ജില്ലാ ചെയർമാൻ മുകേഷ് മണ്ണന്തല,ജില്ലാ കൺവീനർ മുല്ലൂർ വിനോദ് കുമാർ, യൂണിയൻ കൗൺസിലർ വിജയൻ കാട്ടിൽ,സാജു,ഡോ.പി.പല്പു സ്മാരക യൂണിയൻ യൂത്ത് മൂവ്മെന്റ് ചെയർമാൻ മനിലാൽ,കൺവീനർ അരുൺ കുമാർ.ആർ.പി,ജില്ലാ ജോയിന്റ് സെക്രട്ടറി അരുൺ ചെമ്പഴന്തി, ശ്രീകണ്ഠൻ, ചെമ്പഴന്തി സുദേവൻ,ദീപു അരുമാനൂർ,ആകാശ്,രാഹുൽ,സുനിൽകുമാർ,അനു രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു. ഡോ.പി.പല്പു സ്മാരക യൂണിയൻ യൂത്ത് മൂവ്മെന്റാണ് അന്നദാനം സമർപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |