ഇരിങ്ങാലക്കുട : കരൂപ്പടന്ന പള്ളിനടയിൽ ബസ് തടഞ്ഞ് നിറുത്തി ജീവനക്കാരെ ബൈക്കിലെത്തിയ യുവാക്കൾ മർദ്ദിച്ചുവെന്നാരോപിച്ച് തൃശൂർ കൊടുങ്ങല്ലൂർ റൂട്ടിൽ വീണ്ടും മിന്നൽ ബസ് സമരം.
വ്യാഴാഴ്ച്ച ഉച്ചയോടെയായിരുന്നു സംഭവം. കൊടുങ്ങല്ലൂരിൽ നിന്നും തൃശൂരിലേയ്ക്ക് പോവുകയായിരുന്ന ദേവമാത എന്ന ബസ് സൈഡ് നൽകിയില്ലെന്ന് പറഞ്ഞ്, റോഡ് നിർമ്മാണ പ്രവർത്തനം നടക്കുന്ന കരൂപ്പടന്ന ഭാഗത്ത് ബൈക്ക് യാത്രികർ ബസ് തടഞ്ഞ് നിറുത്തി ജീവനക്കാരെ ആക്രമിച്ചെന്ന് ആരോപിച്ചാണ് പണിമുടക്ക് നടത്തിയത്. ആക്രമണത്തിൽ പരിക്കേറ്റ ബസ് ജീവനക്കാരായ സുജിത്ത്, തോംസൺ എന്നിവർ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. ദിവസങ്ങൾക്ക് മുൻപാണ് ഇതേ സ്ഥലത്ത് ബസ് ജീവനക്കാരെ നാട്ടുകാർ ആക്രമിക്കാൻ ശ്രമിച്ചെന്നാരോപിച്ച് ഇതേ റൂട്ടിൽ പണിമുടക്ക് നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |