കൊച്ചി: കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററായി ഏറ്റെടുക്കപ്പെട്ട കോളേജിന്റെ വൈദ്യുതി ബിൽ അടയ്ക്കാൻ ജില്ലാ കളക്ടർക്ക് ഹൈക്കോടതി നിർദ്ദേശം. പത്തനംതിട്ട മൗണ്ട് സിയോൺ കോളേജ് ഒഫ് എൻജിനീയറിംഗ് നൽകിയ ഹർജിയിലാണ് ദുരന്ത നിവാരണ അതോറിട്ടി ചെയർമാൻ കൂടിയായ പത്തനംതിട്ട ജില്ല കളക്ടർക്ക് ജസ്റ്റിസ് വി.ജി. അരുണിന്റെ നിർദ്ദേശം. ബിൽ അടയ്ക്കാമെന്ന് കോടതിയെ കളക്ടർ അറിയിച്ചു. കോളേജ് കെട്ടിടം ഏറ്റെടുത്ത 2020 മേയ് 21 മുതൽ ഡിസംബർ 20 വരെയുള്ള കാലയളവിലെ വൈദ്യുതി ബിൽ അടച്ചില്ലെന്നും കളക്ടർക്ക് അപേക്ഷ നൽകിയിട്ടും പരിഹാരമുണ്ടായില്ലെന്നുമായിരുന്നു ഹർജി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |