മലപ്പുറം: ബസിൽ കുഴഞ്ഞ് വീണ വയോധികനെ ആശുപത്രിയിൽ എത്തിച്ച ബസ് ജീവനക്കാരെ അനുമോദിച്ചു. വിളയൂരിൽ നിന്നും എടത്തനാട്ടുകര ഭാഗത്തേക്ക് പോകവേ കട്ടുപ്പാറയിൽ വച്ച് ബസിൽ കുഴഞ്ഞുവീണ യാത്രക്കാരനായ ഖാലിദിനെയാണ് ഡ്രൈവറും കണ്ടക്ടറും യാത്രക്കാരും ചേർന്ന് ബസിൽ മൗലാന ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെത്തിച്ചത്. ജീവൻ രക്ഷിക്കാനായില്ലെങ്കിലും, തിരക്കിനിടയിലും യാത്രക്കാരന്റെ ജീവൻ രക്ഷിക്കാൻ ശ്രദ്ധ കാണിച്ച ബസ് ജീവനക്കാരായ ഡ്രൈവർ നൂറുദ്ദീൻ, കണ്ടക്ടർ ഇർഷാദ് എന്നിവരെ ആശുപത്രി അധികൃതർ ബസ് സ്റ്റാൻഡ് പരിസരത്ത് വച്ച് അനുമോദിച്ചു.
മൗലാന ആശുപത്രി മെഡിക്കൽ സൂപ്രണ്ട് കെ. എ. സീതി അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |