കോട്ടയം . എം ജി യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ വാർഷികവും ഓഫീസ് ഉദ്ഘാടനവും നാളെ രാവിലെ 10 ന് നടക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സമ്മേളനവും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ യൂണിയൻ ഓഫീസും ഉദ്ഘാടനം ചെയ്യും. എംഎൽഎമാരായ മോൻസ് ജോസഫ്, റോജി എം ജോൺ, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ തുടങ്ങിയവർ സംസാരിക്കും. പ്രസിഡന്റ് വി എസ് ഗോപാലകൃഷ്ണൻ നായർ, ജനറൽ സെക്രട്ടറി എൻ മഹേഷ്, വൈസ് പ്രസിഡന്റുമാരായ മേബിൾ എൻ.എസ്, നവീൻ എൻ, ജോബിൻ ജോസഫ്, ജോയിന്റ് സെക്രട്ടറി സവിത രവീന്ദ്രൻ, ട്രഷറർ പ്രമോദ് എസ്, ജോസ് മാത്യു എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |