SignIn
Kerala Kaumudi Online
Friday, 26 April 2024 2.39 PM IST

കയർഫെഡ് ഹെഡ് ഓഫീസ് ഉദ്ഘാടനം 8ന്

offi

ആലപ്പുഴ: കയർഫെഡിന്റെ നവീകരിച്ച ഹെഡ് ഓഫീസ് ഉദ്ഘാടനം 8ന് രാവിലെ 9ന് മന്ത്രി പി.രാജീവ് നിർവഹിക്കും. 1979ൽ ആലപ്പുഴ സെൻട്രൽ കയർ മാർക്കറ്റിംഗ് സംഘത്തിന്റെ രജതജൂബിലിയുടെ ഭാഗമായി നിർമ്മിച്ചകെട്ടിടത്തിലാണ് കഴിഞ്ഞ 40 വർഷത്തിലധികമായി കയർഫെഡിന്റെ ആസ്ഥാന മന്ദിരം. അഡ്വ.എൻ.സായികുമാർ പ്രസിഡന്റായുള്ള ഭരണസമിതി സർക്കാരിന് സമർപ്പിച്ച പദ്ധതിപ്രകാരം അനുവദിച്ച തുക വിനിയോഗിച്ചാണ് കാലപ്പഴക്കംചെന്ന മന്ദിരം നവീകരിച്ചത്.
കേരള കോസ്റ്റൽ ഏരിയ ഡെവലപ്‌മെന്റ് കോർപ്പറേഷനായിരുന്നു നിർമ്മാണച്ചുമതല. 129 ലക്ഷം രൂപയാണ് നിർമ്മാണച്ചെലവ്. സമ്മേളനത്തിൽ പി.പി.ചിത്തരജ്ഞൻ എം.എൽ.എ അദ്ധ്യക്ഷനാകും. എ.എം.ആരിഫ് എം.പി, എച്ച്.സലാം എം.എൽ.എ എന്നിവർ മുഖ്യപ്രഭാഷണം നടത്തും. കയർഫെഡ് പുതുവർഷ സ്വർണമഴ പദ്ധതിയുടെ സമ്മാനവിതരണം അപ്പക്‌സ് ബോഡി ഫോർ കയർ വൈസ് ചെയർമാൻ ആനത്തലവട്ടം ആനന്ദൻ നിർവഹിക്കും. കയർ വികസന ഡയറക്ടർ ഷിബു അബ്ദുൾ മജീദ് ഉപഹാരം സമർപ്പിക്കും.

കയർഫെഡ് മാനേജിംഗ് ഡയറക്ടർ വി.ആർ.വിനോദ് റിപ്പോർട്ട് അവതരിപ്പിക്കും. ചെയർമാൻ അഡ്വ.എൻ.സായികുമാർ, ആലപ്പുഴ മുനിസിപ്പൽ ചെയർപേഴ്‌സൺ സൗമ്യാരാജ്, ആർ.നാസർ, ടി.ജെ.ആഞ്ചലോസ്, ബി.ബാബുപ്രസാദ്, എം.വി.ഗോപകുമാർ, ജി.വേണുഗോപാൽ, എം.എച്ച്.റഷീദ്, കെ.കെ.ഗണേശൻ, അഡ്വ.റിഗോരാജു, ജോഷി എബ്രഹാം, എസ്.എൽ.സജികുമാർ, വി.എസ്.മണി, കെ.ആർ.ഭഗീരഥൻ, അഡ്വ.എ.എ.ഷുക്കൂർ, അഡ്വ.വി.മോഹൻദാസ്, എ.കെ.രാജൻ, ടി.ആർ.ശിവരാജൻ, വി.ബിജു എന്നിവർ സംസാരിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, COIRFED
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.