തൃശൂർ: അന്ധവിശ്വാസത്തിനും അനാചാരത്തിനുമെതിരെ എസ്.എൻ.ഡി.പി യോഗം കേന്ദ്ര വനിതാസംഘത്തിന്റെ ജനജാഗ്രതാ സദസ് 20ന് വൈകിട്ട് മൂന്നിന് യൂണിയൻ തലത്തിൽ നടത്തും. ബോധവത്കരണത്തിനൊപ്പം നരബലി ഉൾപ്പെടെയുള്ളവയ്ക്കെതിരെ നിയമനിർമ്മാണം ആവശ്യപ്പെട്ടാണ് പരിപാടി.
വിലക്കയറ്റം നിയന്ത്രിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു. ഗവർണറും സർക്കാരും തമ്മിലുള്ള തർക്കം രമ്യമായി പരിഹരിക്കണം. വനിതാസംഘം പ്രസിഡന്റ് കെ.പി. കൃഷ്ണകുമാരി അദ്ധ്യക്ഷയായി. കോ - ഓർഡിനേറ്റർ ബേബി റാം, സെക്രട്ടറി അഡ്വ. സംഗീത വിശ്വനാഥൻ, ശൈലജ രവീന്ദ്രൻ, ഗീതാ മധു, പി.എൻ. രാധാമണി, ഇന്ദിരാദേവി, സലീല ഗോപിനാഥ്, ലതാ ഗോപാലകൃഷ്ണൻ, രേഷ്മ രഘു, രോഹ്ന ബിജു എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |