SignIn
Kerala Kaumudi Online
Saturday, 27 April 2024 3.41 AM IST

‘ശുഭയാത്ര’ പദ്ധതിക്ക് മികച്ച തുടക്കം

police

തൃക്കാക്കര: റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും അപകടങ്ങൾ കുറയ്ക്കുന്നതിനും ലക്ഷ്യമിട്ട് ഗതാഗത വകുപ്പുമായി സഹകരിച്ചു പൊലീസ് നടപ്പിലാക്കുന്ന ‘ശുഭയാത്ര’ പദ്ധതിക്ക് മികച്ച തുടക്കം. മൂന്ന് ആഴ്ചക്കുള്ളിൽ ഗതാഗത നിയമലംഘനങ്ങൾ സംബന്ധിച്ച 2298 സന്ദേശങ്ങളാണ് ലഭിച്ചത്. നിയമലംഘനം നടത്തിയവർക്കെതിരെ പിഴ ചുമത്തൽ, താക്കീത് നൽകൽ, ഫിറ്റ്നസ് സർട്ടിഫിക്കറ്റ് / ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കൽ തുടങ്ങിയ നടപടികൾ സ്വീകരിച്ചു. ലഭിച്ച സന്ദേശങ്ങളിൽ 881 എണ്ണത്തിൽ ഇതിനകം നടപടിയെടുത്തു. മറ്റുള്ളവയിൽ അന്വേഷണം നടന്നുവരുന്നതായി പൊലീസ് അറിയിച്ചു. കെ.എസ്.ആർ.ടി.സി ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്. പരാതികൾ ജില്ലാ പൊലീസിനും മോട്ടോർ വാഹനവകുപ്പിനും കൈമാറുകയാണ് ചെയ്യുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, KAKKANAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.