SignIn
Kerala Kaumudi Online
Friday, 26 April 2024 5.12 PM IST

ശാന്തിഗിരിയിൽ സാംസ്‌കാരിക ദിനാചരണം

പോത്തൻകോട്: ശാന്തിഗിരി ആശ്രമത്തിലും ഉപാശ്രമങ്ങളിലും സാംസ്‌കാരികദിനം ആചരിച്ചു. ശാന്തിഗിരി വിശ്വസാംസ്‌കാരിക നവോത്ഥാന കേന്ദ്രം, മാതൃമണ്ഡലം, ശാന്തിമഹിമ, ഗുരുമഹിമ എന്നിവയുടെ വാർഷികദിനമാണ് സാംസ്‌കാരികദിനമായി ആചരിക്കുന്നത്. താമരപർണശാലയ്‌ക്ക് മുന്നിൽ രാവിലെ 6 ന് സ്വാമി ചൈതന്യ ജ്ഞാന തപസ്വി ധ്വജം ഉയർത്തി. തുടർന്ന് പ്രത്യേക പ്രാർത്ഥനയും ഗുരുദർശനവും വിവിധ സമർപ്പണങ്ങളും നടന്നു. പത്തു മണി മുതൽ ഗുരുകാന്തി കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

രാജ്യത്തുടനീളമുളള ഉപ ആശ്രമങ്ങളിലും ദിനാചരണം നടന്നു. ജനനി തേജസ്വി, സ്വാമി ജനതീർത്ഥൻ, സ്വാമി മധുരനാദൻ, സ്വാമി ഭക്തദത്തൻ, സ്വാമി ചിത്തശുദ്ധൻ, സ്വാമി ചന്ദ്രദീപ്തൻ, സ്വാമി ആത്മചിത്തൻ, സ്വാമി സത്പ്രഭ, സ്വാമി തനിമോഹനൻ , സ്വാമി മുകതചിത്തൻ, സ്വാമി സ്നേഹാത്മ, സ്വാമി ജനപുഷ്പൻ, ജനനി അഭേദ, സ്വാമി ആത്മബോധ, സ്വാമി വന്ദനരൂപൻ, സ്വാമി അർചിത്ത് , സ്വാമി ഭാസുര, സ്വാമി മനുചിത്ത്, സ്വാമി ജയദീപ്തൻ, സ്വാമി സായൂജ്യനാഥ്, ജനനി പൂജ എന്നിവർ വിവിധയിടങ്ങളിലെ ആശ്രമങ്ങളി​ലെ സാംസ്‌കാരിക ദിനാഘോഷങ്ങൾക്ക് നേതൃത്വം നൽകി.

രാത്രി 7 ന് ഓൺലൈനിൽ സാംസ്‌കാരിക സമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി മുഖ്യപ്രഭാഷണം നടത്തി. ആർട്സ് ആൻഡ് കൾച്ചർ വിഭാഗം ഇൻ-ചാർജ് സ്വാമി ജനനന്മ ജ്ഞാന തപസ്വി സ്വാഗതവും അസിസ്റ്റന്റ് ജനറൽ മാനേജർ എം.പി. പ്രമോദ് കൃതജ്ഞതയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.