എടപ്പാൾ : നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയും മാനവികതയുടെ പക്ഷത്ത് നിന്ന് എഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്ന കവിയാണ് ആലങ്കോട് ലീലാകൃഷ്ണനെന്ന് സി.പി.ഐ ദേശീയ കൗൺസിൽ അംഗം പി.പി. സുനീർ . സാംസ്കാരിക രംഗത്ത് അരനൂറ്റാണ്ട് പിന്നിടുന്നആലങ്കോട് ലീലാകൃഷ്ണനെ ആദരിക്കുന്നതിന് എ.ഐ.ടി.യു.സി അദ്ദേഹത്തിന്റെ ചങ്ങരംകുളം മാന്തടത്തെ വസതിയിൽ സംഘടിപ്പിച്ച 'സ്നേഹാദരവ്' പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പി.സുബ്രഹ്മണ്യൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി. രാജേന്ദ്രൻ ലീലാകൃഷ്ണനെ പൊന്നാട അണിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |