തിരുവനന്തപുരം: സംസ്ഥാന സ്കൂൾ അത്ലറ്റിക്, അക്വാട്ടിക് മത്സരങ്ങളിൽ ഒരു ജില്ലയിൽ നിന്ന് പങ്കെടുക്കാവുന്ന മത്സരാർത്ഥികളുടെ എണ്ണം മൂന്നായി പുനഃസ്ഥാപിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്. 2018 മുതൽ ജില്ലയിൽ നിന്ന് പങ്കെടുക്കാവുന്നവരുടെ എണ്ണം രണ്ടായി കുറച്ചിരുന്ന നിർദ്ദേശമാണ് ഇതോടെ ഇല്ലാതായത്. മൂന്നു കുട്ടികളെ എൻട്രി ചെയ്യിക്കുന്നതിനുള്ള നടപടികൾ ബന്ധപ്പെട്ടവർ സ്വീകരിക്കണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിൽ പറയുന്നു. സംസ്ഥാന സ്കൂൾ അക്വാട്ടിക് മത്സരം 7 മുതൽ 9 വരെ തൃശൂർ അക്വാട്ടിക് കോംപ്ലക്സിലും അത്ലറ്റിക് മത്സരം ഡിസംബർ 3 മുതൽ 6 വരെ തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയം, ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം എന്നിവിടങ്ങളിലുമായി നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |