തൃശൂർ: സംസ്ഥാന അന്തർ ജില്ലാ സിനീയർ ഫുട്ബാളിൽ തിരുവനന്തപുരം സെമിയിൽ പ്രവേശിച്ചു. കോർപറേഷൻ സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന മത്സരത്തിൽ അതിഥേയരായ തൃശൂരിനെ പരാജയപ്പെടുത്തിയാണ് തിരുവനന്തപുരം സെമി പ്രവേശം സാദ്ധ്യമാക്കിയത്. എതിരില്ലാത്ത മൂന്നു ഗോളിനാണ് വിജയം. മറ്റൊരു മത്സരത്തിൽ കോട്ടയം പാലക്കാടിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി. ഇന്ന് വൈകീട്ട് നാലിന് നടക്കുന്ന ആദ്യ മത്സരത്തിൽ കണ്ണൂർ എറണാകുളവുമായി ഏറ്റുമുട്ടും. ആറു മണിക്ക് നടക്കുന്ന രണ്ടാം മത്സരത്തിൽ കാസർകോട് പത്തനംത്തിട്ടയെ നേരിടും. 11, 12 തിയതികളിൽ 13 ന് ഫൈനലും നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |