തൃശൂർ: ആധുനിക കേരള നിർമ്മിതിയിൽ വൈജ്ഞാനിക സമൂഹത്തിന്റെ പങ്ക് നിസ്തുലമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കേരള രൂപീകരണ കാലഘട്ടം മുതൽക്കേ സാഹിത്യം, സംസ്കാരം, കല തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രതിഭാശാലികളെ രാഷ്ട്രീയ പ്രവർത്തനത്തിന്റെയും മറ്റ് തരത്തിലുള്ള അധികാര നിലപാടുകളുടെയുമായി ബന്ധപ്പെട്ടതുമായ സംഘടനകളിലും ബോധപൂർവം കൊണ്ടുവരാനുള്ള ശ്രമം പുരോഗമപ്രസ്ഥാനങ്ങൾ നടത്തിയിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.
ഡോ. കാവുമ്പായി ബാലകൃഷ്ണൻ രചിച്ച 'പി.കെ.കോരുമാസ്റ്റർ: ശാസ്ത്രപണ്ഡിതൻ, നിയമസഭാംഗം' എന്ന പുസ്തകം കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ സെക്രട്ടറി പി.എസ്. ജൂനക്കു നൽകി പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. ബേബി ജോൺ അദ്ധ്യക്ഷത വഹിച്ചു. എം.എം. വർഗീസ്, പി.എസ്. ഇക്ബാൽ, ഇ.ഡി. ഡേവിസ്, ഡോ. സി. രാവുണ്ണി, ഡോ. കെ. പ്രദീപ്കുമാർ, ഡോ. ഐശ്വര്യ എസ്. ബാബു, കെ.കെ. ശങ്കരൻകുട്ടി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |