തണ്ണീർമത്തൻ ദിനങ്ങളിലൂടെ ശ്രദ്ധേയനായ ഗിരീഷ് എ.ഡിയുടെ ചിത്രം ഇരിങ്ങാലക്കുടയിൽ
നസ്ലൻ,അനിഷ്മ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗിരീഷ് എ. ഡി സംവിധാനം ചെയ്യുന്ന ഐ ആം കാതലൻ എന്ന ചിത്രത്തിന്റെ ചിത്രീകരണം ഇരിങ്ങാലക്കുടയിൽ ആരംഭിച്ചു.സംവിധായകൻ ഗിരീഷ് എ.ഡിയുടെ അരങ്ങേറ്റ ചിത്രമായിരുന്ന തണ്ണീർമത്തൻ ദിനങ്ങളിലൂടെ വെള്ളിത്തിരയിൽ എത്തിയ നടനാണ് നസ്ലൻ. ഹിറ്റ് ചിത്രമായ സൂപ്പർ ശരണ്യയിലും ഇരുവരും ഒരുമിച്ചിരുന്നു.പാൻ ഇന്ത്യൻ ചിത്രമായ നെയ് മറാണ് നസ്ളന്റെ പുതിയ സിനിമ. സൂപ്പർ ശരണ്യയിൽ അജിത് മേനോൻ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ വിനീത് വാസുദേവൻ സംവിധാനം ചെയ്യുന്ന ആന്റണി വർഗീസ് ചിത്രം പൂവനിൽ അഭിനയിച്ച അനിഷ്മ ആണ് ഐ ആം കാതലനിൽ നായിക. പൂവൻ റിലീസിന് ഒരുങ്ങുകയാണ്. തണ്ണീർമത്തൻ ദിനങ്ങളിലും സൂപ്പർ ശരണ്യയിലും തിളങ്ങിയവർ ഐ ആം കാതലനിൽ അണിനിരക്കുന്നുണ്ട്. ദിലീഷ് പോത്തൻ,ടി ജി രവി, സജിൻ ചെറുകയിൽ,വിനീത് വിശ്വം,ലിജോ മോൾ,കവിത, ഐശ്വര്യ, വിനീത് വാസുദേവൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.രചന-സജിൻ ചെറുകയിൽ.ഡോക്ടർ പോൾ എന്റർടൈയ്ൻമെന്റിന്റെ ബാനറിൽ ഡോക്ടർ പോൾ വർഗീസ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ശരൺ വേലായുധൻ നിർവഹിക്കുന്നു.എഡിറ്റർ-കിരൺ ജോസി,സംഗീതം- സിദ്ധാർത്ഥ പ്രദീപ്, പ്രൊഡക്ഷന്‍ കൺട്രോളർ-മനോജ് പൂങ്കുന്നം,കല-വിവേക് കളത്തിൽ, പി .ആർ. ഒ എ .എസ് ദിനേശ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |