SignIn
Kerala Kaumudi Online
Friday, 26 April 2024 10.09 PM IST

'ലക്കാ ലക്കാ' വേൾഡ് കപ്പ് ഓഫർ നവംബർ 10 മുതൽ ഡിസംബർ 20 വരെ

lakka
'ലക്കാ ലക്കാ' വേൾഡ് കപ്പ് ഓഫർ

കൊച്ചി​: ഫുട്‌ബാൾ ലോകകപ്പിന് ഖത്തറിൽ ആവേശപ്പന്തുരുളമ്പോൾ വൻ സമ്മാനങ്ങളുമായി ജി മാർട്ട് ലക്കാ ലക്കാ വേൾഡ് കപ്പ് ഓഫർ. മുൻ ഇന്ത്യൻ ഫുട്‌ബാൾ ടീം ക്യാപ്റ്റൻ ഐ. എം വിജയനാണ് ജിമാർട്ട് ലക്കാ ലക്കാ ഓഫറിന്റെ ബ്രാൻഡ് അംബാസിഡർ. ലോകകപ്പ് കാലയളവിൽ നന്തിലത്ത് ജി മാർട്ടിൽ നിന്നുള്ള എല്ലാ എൽ. ഇ.ഡി​ ടിവി പർച്ചേയ്‌സുകൾക്കുമൊപ്പം സൗജന്യമായി ഒരു ഫുട്‌ബാൾ നേടാം.

എല്ലാ ഷോറൂമുകളിലും പ്രത്യേകം തയ്യാറാക്കിയിട്ടുള്ള ഷൂട്ടൗട്ട് ഏരിയയിൽ നടത്തുന്ന മത്സരത്തിൽ വിജയിക്കുന്നവർക്ക് ടി​ ഷർട്ട് സമ്മാനമായി നേടാം. ലോകോത്തര നിലവാരമുള്ള ഗൃഹോപകരണങ്ങൾക്ക് 60ശതമാനം വരെയുള്ള ഡിസ്‌കൗണ്ടുകൾ നൽകുന്നതിനൊപ്പമാണ് നന്തിലത്ത് ജിമാർട്ട് സമ്മാനങ്ങൾ ഉപഭോക്താക്കൾക്കായി​ ഒരുക്കുന്നത്. വേൾഡ് കപ്പ് ഓഫറിന് പുറമേ നന്തിലത്ത് ജിമാർട്ട് പഞ്ച് പഞ്ച് ഓഫറും ഷോറൂമുകളിൽ ലഭ്യമാണ്. നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഉപഭോക്താക്കൾക്ക് 10 ടാറ്റാ പഞ്ച് കാറുകളും 50 വീതം എൽഇഡി ടിവി, റെഫ്രിജറേറ്റർ, വാഷിംഗ് മെഷീൻ, ടാബ്‌ലറ്റ്, മൈക്രോവേവ് ഓവൻ, സ്മാർട്ട്‌ഫോൺ, സ്മാർട്ട് വാച്ച് അടക്കം ഒരു കോടി രൂപയുടെ സമ്മാനങ്ങളും സ്വന്തമാക്കാനുള്ള അവസരമാണ് പഞ്ച് പഞ്ച് ഓഫറിലൂടെ ഒരുക്കുന്നത്.

സോണി​, സാംസംഗ്, എൽ.ജി​, പാനാസോണി​ക്, ബി​.പി​. എൽ, ടി​.സി​. എൽ, ആംസ്റ്റഡ്, ഇംപെക്സ്, ഹുണ്ടായ് തുടങ്ങി​യ മുൻനിര ബ്രാൻഡുകളുടെ 32 ഇഞ്ച് മുതൽ 85 ഇഞ്ച് വരെയുള്ള വിവിധ മോഡലുകളിലുള്ള വലിയ എൽ.ഇ.ഡി​ ടിവികൾ വൻവിലക്കുറവിൽ ലഭി​ക്കും. നാലു വർഷം വരെ വാറണ്ടി​യുമുണ്ട്. കമ്പനികളുമായി നേരിട്ട് പർച്ചേയ്‌സ് ചെയ്യമ്പോൾ ലഭിക്കുന്ന അധിക ലാഭവും കൂടി ഉപഭോക്താക്കൾക്ക് നൽകുന്നതിലൂടെയാണ് നന്തിലത്ത് ജിമാർട്ടിന് 60ശതമാനം വരെയുള്ള ഡിസ്‌കൗണ്ടുകളും ഒരു കോടിയിലധികം രൂപയുടെ ഉറപ്പായ സമ്മാനങ്ങളും മറ്റ് സമ്മാനങ്ങളും ഞങ്ങളുടെ പ്രിയപ്പെട്ട ഉപഭോക്താക്കൾക്ക് നൽകാൻ കഴിയുന്നത്. നവംബർ 10 മുതൽ ഡിസംബർ 20 വരെയാണ് വേൾഡ് കപ്പ് ലക്കാ ലക്കാ ഓഫർ ജി മാർട്ടിൽ ലഭ്യമാവുക. കേരളത്തിന് പുറത്തുള്ള മലയാളികൾക്ക് നന്തിലത്ത് ജിമാർട്ട് ഓൺലൈൻ വെബ്‌സൈറ്റിലൂടെയും ഓഫർ സ്വന്തമാക്കാം.

മുൻ ഇന്ത്യൻ ക്യാപ്റ്റൻ ഐ.എം വിജയൻ, ഗോപു നന്തിലത്ത് ഗ്രൂപ്പ് ചെയർമാൻ ഗോപു നന്തിലത്ത്, ഗോപു നന്തിലത്ത് ഗ്രൂപ്പ് ഡയറക്ടർ, ഐശ്വര്യ നന്തിലത്ത്. ഗോപു നന്തിലത്ത് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർ അർജുൻ നന്തിലത്ത്, ഗോപു നന്തിലത്ത് ഗ്രൂപ്പ് സി​.ഇ. ഒ സുബൈർ പി​, എ, ഗോപു നന്തിലത്ത് ഗ്രൂപ്പ് അഡ്മിനിസ്‌ട്രേറ്റിവ് മാനേജർ ജോയ് എൻ.പി​, ഗോപു നന്തിലത്ത് ഗ്രൂപ്പ് ജനറൽ മാനേജർ ഡിജിറ്റൽ പ്രവീൺ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.