കുറ്റ്യാടി: കാർഷിക മേഖലയിൽ നിന്ന് യുവതലമുറ അകലുകയാണെന്നും കൃഷിയുടെ പ്രാധാന്യം അവരെ മനസിലാക്കികൊടുക്കണമെന്നും കെ.മുരളീധരൻ എം.പി. ചാത്തൻങ്കോട്ട് നട അഗ്രിക്കൾച്ചറിസ്റ്റ് വെൽഫേർ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പത്താവാർഷികാഘോഷത്തിന്റെ ഭാഗമായി നടന്ന കാർഷിക സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാവിലുംപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ജി ജോർജ് അദ്ധ്യക്ഷത വഹിച്ചു. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടിൽ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അന്നമ്മ ജോർജ്, സൊസൈറ്റി പ്രസിഡന്റ് ബോബി മുക്കൻ തോട്ടം, മണലിൽ രമേശൻ, കെ.പി രാജൻ, ഫാദർ ഷിജോ എടക്കരോട്ട്, ഗീത രാജൻ, അനിൽ പരപ്പുമ്മൽ, എന്നിവർ പ്രസംഗിച്ചു. വൈസ് പ്രസിഡന്റ് ഒ.ടി ഷാജി സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |