കൊച്ചി: ഓൾ ഇന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ 19ന് നടത്താൻ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കിന് മുന്നോടിയായി കലൂരിൽ റിസർവ് ബാങ്കിന് മുന്നിൽ സായാഹ്ന ധർണ നടത്തി. എ.കെ.ബി.ആർ.എഫ് ചെയർമാൻ രാംപ്രകാശ് ധർണ ഉദ്ഘാടനം ചെയ്തു.
ബാങ്ക് ജീവനക്കാരുടെ വിവിധ സംഘടനാ നേതാക്കളായ ശ്രീനിവാസൻ, സുജിത്ത് രാജു, പി.എം.അംബുജം എന്നിവർ സംസാരിച്ചു. മാത്യു പി. ജോർജ്, പി.ജയപ്രകാശ്, പി.ആർ.സുരേഷ്, ഗോകുൽ യു.കെ. പിള്ള എന്നിവർ നേതൃത്വം നൽകി. പ്രകടനത്തിൽ ജില്ലയിലെ നൂറ്റമ്പതോളം ബാങ്ക് ജീവനക്കാർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |