തിരുവനന്തപുരം: പ്രവാസി സംരംഭകർക്കായുളള നോർക്ക റൂട്ട്സ് കാനറാ ബാങ്കിന്റെ വായ്പാ മേള ഇന്നും നാളെയുമായി നടക്കും.തിരുവനന്തപുരം,കൊല്ലം,തൃശൂർ,പാലക്കാട് ജില്ലകളിലെ പ്രവാസി സംരംഭകർക്ക് പങ്കെടുക്കാം.നോർക്ക റൂട്ട്സ് വഴി അപേക്ഷിച്ചവർക്കു മാത്രമേ വായ്പാ മേളയിൽ പങ്കെടുക്കാൻ അവസരമുണ്ടാകൂ.മേളയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 10ന് നോർക്ക റൂട്ട്സ് സി.ഇ.ഒ കെ. ഹരികൃഷ്ണൻ നമ്പൂതിരി നിർവഹിക്കും.ചാലയിലെ പവർ ഹൗസ് റോഡിൽ പ്രവർത്തിക്കുന്ന കാനറാ ബാങ്ക് റീജണൽ ഓഫീസിലാണ് മേളയും സംസ്ഥാനതല ഉദ്ഘാടനവും നടക്കുക.കാനറാ ബാങ്ക് ഡി.ജി.എം ശരവണൻ. എസ് അദ്ധ്യക്ഷത വഹിക്കും.രണ്ടു വർഷത്തിൽ കൂടുതൽ വിദേശത്തു തൊഴിൽ ചെയ്തു മടങ്ങി വന്നവർക്ക് സ്വയംതൊഴിൽ,ബിസിനസ് സംരംഭങ്ങൾ തുടങ്ങുന്നതിനാണ് വായ്പകൾ അനുവദിക്കുക.വിശദവിവരങ്ങൾക്ക് 1800 425 3939 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |