പാലക്കാട്: വാളയാർ പൊലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് കഴിഞ്ഞമാസം പിടികൂടിയ എം.ഡി.എം.എ കേസുമായി ബന്ധപ്പെട്ട് നടത്തിയ തുടരന്വേഷണത്തിൽ നൈജീരിയൻ സ്വദേശി ഉൾപ്പെടെ രണ്ടുപേരെ ബംഗളൂരുവിൽ നിന്ന് പിടികൂടി. പ്രതികളിൽ നിന്ന് 170 ഗ്രാം എം.ഡി.എം.എയും പിടികൂടി. ബംഗളൂരുവിൽ മുറിയെടുത്ത് താമസിച്ചാണ് നൈജീരിയൻ സ്വദേശി മൊമിൻ അൻസെൽമിയും (32), കോട്ടയം പാലാ സ്വദേശി അബിജിത്ത് കുമാറും (29) ചേർന്ന് ലഹരി കച്ചവടം നടത്തിയിരുന്നത്. കേരളത്തിലേക്ക് ലഹരി എത്തിക്കുന്നതിലെ മുഖ്യകണ്ണികളാണ് ഇവർ. വാളയാറിൽ കഴിഞ്ഞ മാസം രജിസ്റ്റർ ചെയ്ത കേസിൽ മണ്ണാർക്കാട് സ്വദേശി ജിത്തു (24), കോട്ടയം സ്വദേശി നിഖിൽ ഷാജി (27), പത്തനംതിട്ട സ്വദേശി ജബിൻ വർഗീസ് (26) എന്നിവരെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നുലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ബംഗളൂരുവിലേക്ക് അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |