ചെക്യാട് : എസ്.ഐ.എച്ച്.എസ്.എസ് ഉമ്മത്തൂർ എൻ. എസ്. എസ് യൂണിറ്റ് സംഘടിപ്പിച്ച ലഹരി വിരുദ്ധ കോർണർ ചെക്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീമ കൊട്ടാരത്തിൽ ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ കാലിദ് അദ്ധ്യക്ഷത വഹിച്ചു.
പ്രോഗ്രാം ഓഫീസർ ഡോ.ദിനേശൻ കല്ലുനിരയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ അബ്ദുറഹിമാൻ പി ടി, തൊടുവയിൽ മഹമൂദ്, റഷീദ് കളരിച്ചാലിൽ, റസാക്,, സലീം, സലാം, അനീസ്, ജാബിർ, ജലീൽ,ഹാജറ ചെറൂണിയിൽ, അഷറഫ് സി കെ, എന്നിവർ സംബന്ധിച്ചു. അസ്ലം ടി കെ ലഹരി വിരുദ്ധ ഗെയിം അവതരിപ്പിച്ചു.വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബ് ചടങ്ങിന് മാറ്റ് കൂട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |