തൃശൂർ: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പ്രതീക്ഷ 2022' ജോബ് ഫെയറിൽ 625 പേർക്ക് തൊഴിലവസരം. 1,177 പേരെ ഷോർട്ട് ലിസ്റ്റ് ചെയ്തു. ചെമ്പൂക്കാവ് ജവഹർ ബാലഭവനിൽ നടന്ന ജോബ് ഫെയറിൽ 2,802 പേരാണ് രജിസ്റ്റർ ചെയ്തത്. സ്വകാര്യമേഖലയിലെ 23 പ്രമുഖ സ്ഥാപനങ്ങളിലെ 1,070 ഒഴിവുകളിലേക്കാണ് ഇന്റർവ്യൂ നടത്തിയത്. പത്താം ക്ലാസ് മുതൽ ഉയർന്ന വിദ്യാഭ്യാസ യോഗ്യതകളുള്ളവർ തൊഴിൽ മേളയിൽ പങ്കെടുത്തു. കോർപറേഷൻ മേയർ എം.കെ വർഗീസ് തൊഴിൽ മേള ഉദ്ഘാടനം ചെയ്തു. ജോലി തേടി തൊഴിലന്വേഷകരുടെ നീണ്ട നിരയാണുണ്ടായിരുന്നത്. വരി പലപ്പോഴും ചെമ്പൂക്കാവ് കെ.എസ്.എഫ്.ഇ ആസ്ഥാനം വരെയും മറ്റൊരു വരി സംഗീത നാടക അക്കാഡമി വരെയും നീണ്ടു. ഗതാഗതകുരുക്കുമുണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |