ചങ്ങനാശേരി . സിമന്റ് വില വർദ്ധന നിയന്ത്രിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ജനാധിപത്യ കേരള കോൺഗ്രസ് ചങ്ങനാശേരി നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. രാജ്യത്തെ കമ്പനികൾ ഒരു ചാക്ക് സിമന്റിന് 10 മുതൽ 30 രൂപ വരെ വില വർദ്ധിപ്പിക്കുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ മാസം മൂന്ന് മുതൽ നാല് രൂപ വരെ വില വർദ്ധിപ്പിച്ചിരുന്നു. നിയോജകമണ്ഡലം പ്രസിഡന്റ് കുര്യൻ തൂമ്പുങ്കൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് മാത്യൂസ് ജോർജ് ഉദ്ഘാടനം ചെയ്തു. ബോബൻ കോയിപ്പള്ളി, വിനു ജോബ്, സണ്ണി ചെല്ലംതറ, ആലിച്ചൻ തൈപറമ്പിൽ, സിബി മുക്കാടൻ, ചെറിയാൻ നെല്ലുവേലി, റോയി മുക്കാടൻ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |