കിളിമാനൂർ: വിദ്യാർത്ഥികൾക്ക് കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ വില്ക്കുന്ന ആൾ അറസ്റ്റിൽ. കൊല്ലം അമ്പലമുക്ക് സ്വദേശി രഘു(54)ആണ് കിളിമാനൂർ പൊലീസിന്റെ പിടിയിലായത്. സ്കൂൾ പരിസരത്തും ബസ് സ്റ്റാൻഡുകളിലും കഞ്ചാവ് വില്പന നടത്തുന്നെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. ആറ്റിങ്ങൽ ഡിവൈ.എസ്.പി ജി. ബിനുവിന്റെ മേൽനോട്ടത്തിൽ ഐ.എസ്.എച്ച്.ഒ സനൂജ്, എസ്.ഐ വിജിത് കെ. നായർ, രാജേന്ദ്രൻ, എസ്.സി.പി.ഒ അജി, സി.പി.ഒ മാരായ ശ്രീരാജ്, സുനാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |