തിരൂർ : നാട്ടുകാരുടെ പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ യാഥാർത്ഥ്യമാകാൻ പോകുന്ന നായർ തോട് പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം മന്ത്രി അഡ്വ: മുഹമ്മദ് റിയാസ് 14 ന് വൈകിട്ട് 6.30 ന് പടിഞ്ഞാറേക്കര നായർ തോട് പരിസരത്ത് നിർവ്വഹിക്കും. ഡോ: കെ.ടി ജലീൽ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ഇ.ടി മുഹമ്മദ് ബഷീർ എം.പി മുഖ്യാതിഥിയാകും. പുറത്തൂർ പഞ്ചായത്ത് പ്രസിഡന്റ് സി.ഒ ശ്രീനിവാസൻ , വൈസ് പ്രസിഡന്റ് സുഹറ ആസിഫ്, കെ.ടി. പ്രശാന്ത്, കെ ഉമ്മർ, മത്സ്യഫെഡ് ഡയറക്ടർ കെ.വി.എം. ഹനീഫ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |