കൊല്ലം: മണ്ണാറശാല ആയില്യം ഉത്സവത്തോടനുബന്ധിച്ച് 16ന് കെ.എസ്.ആർ.ടി. സി കൊല്ലം ഡിപ്പോയിൽ നിന്ന് ബഡ്ജറ്റ് ടൂറിസം സെൽ പ്രത്യേക സർവീസുകൾ നടത്തും.
വെട്ടിക്കോട് ക്ഷേത്രം, ചെട്ടികുളങ്ങര ക്ഷേത്രം, ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, മണ്ണാറശാല നാഗരാജ ക്ഷേത്രം, ഓച്ചിറ പരബ്രഹ്മക്ഷേത്രം, കാട്ടിൽ മേക്കതിൽ ക്ഷേത്രം എന്നീ ക്ഷേത്രദർശനങ്ങളാണ് പാക്കേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരാൾക്ക് 520 രൂപയാണ് നിരക്ക്. ഫോൺ: 9496675635, 8921950903, 9447721659, 9495440444.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |