SignIn
Kerala Kaumudi Online
Friday, 26 April 2024 4.20 PM IST

ശിശുദിന റാലിയും പൊതുസമ്മേളനവും ഇന്ന്

തിരുവനന്തപുരം: ഈ വർഷത്തെ ശിശുദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും ഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണവും ഇന്ന് വൈകിട്ട് 4ന് മന്ത്രി വീണാജോർജ് നിർവഹിക്കും. അയ്യങ്കാളി ഹാളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ആന്റണി രാജു അദ്ധ്യക്ഷനായിരിക്കും. വിവിധ മേഖലകളിൽ പ്രവീണ്യം തെളിയിച്ച വ്യക്തികളുമായി കുട്ടികൾ സംവദിക്കുന്ന 'കുട്ടികളോടൊപ്പം' പരിപാടിയും ഇതോടൊപ്പം നടക്കും. ബാലനീതി നിയമ പ്രകാരം സമൂഹത്തിൽ കഷ്ടത അനുഭവിക്കുന്ന കുട്ടികളെ സഹായിക്കാൻ രൂപീകരിച്ച ബാലനിധി ഫണ്ടിന്റെ യു.പി.ഐ ക്യു.ആർ കോഡും പുറത്തിറക്കും.

ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10ന് മ്യൂസിയത്തിന് മുന്നിൽ നിന്നാരംഭിക്കുന്ന ശിശുദിന റാലി കനകക്കുന്നിൽ സമാപിക്കും. 11ന് നിശാഗന്ധിയിൽ നടക്കുന്ന പൊതുസമ്മേളനം കുട്ടികളുടെ പ്രധാനമന്ത്രി മിന്ന രഞ്ജിത്ത് ഉദ്ഘാടനം ചെയ്യും. കുട്ടികളുടെ പ്രസിഡന്റ് നന്മ എസ്. അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കുട്ടികളുടെ സ്പീക്കർ ഉമ എസ്. മുഖ്യപ്രഭാഷണവും പാർവണേന്ദു പി.എസ്. സ്വാഗതവും ഗൗതമി എം.എൻ നന്ദിയും പറയും. മന്ത്രിമാരായ വീണാജോർജ്, ആന്റണി രാജു, ജി.ആർ.അനിൽ, മേയർ ആര്യാരാജേന്ദ്രൻ, ശശി തരൂർ എം.പി, വി.കെ. പ്രശാന്ത് എം.എൽ.എ തുടങ്ങിയവരും പങ്കെടുക്കും. ചടങ്ങിൽ വച്ച് അക്ഷയ് വി.എ വരച്ച ചിത്രമുൾക്കൊള്ളുന്ന ശിശുദിന സ്റ്റാമ്പിന്റെ പ്രകാശനവും വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാന വിതരണവും നടക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.