തിരുവനന്തപുരം:ഉന്നതവിദ്യാഭ്യാസ വകുപ്പിനുകീഴിൽ തിരുവനന്ത പുരം യൂണിവേഴ്സിറ്റി കോളേജിൽ നടക്കുന്ന സിവിൽ സർവീസസ് (പ്രിലിമിനറി) പരീക്ഷ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. നേരിട്ടോ ഓൺലൈനായോ അപേക്ഷകൾ സമർപ്പിക്കാം.ഓൺലൈനായി സമർപ്പിക്കാൻ www.univesc.com സന്ദർശിച്ച് രജിസ്റ്റർ ചെയ്യണം.
നേരിട്ട് സമർപ്പിക്കാൻ അപേക്ഷ ഫോറം ബോട്ടണി ബ്ലോക്കിൽ പ്രവർത്തിക്കുന്ന സി.എസ്.സി.സി ഓഫീസിൽ നിന്ന് ലഭിക്കും. 28 വരെ അപേക്ഷ സ്വീകരിക്കും. ഡിസംബർ 3 ന് നടക്കുന്ന പ്രവേശന പരീക്ഷയുടെ അടി സ്ഥാനത്തിലായിരിക്കും പ്രവേശനം. ഫോൺ: 9496370425, 8075203646
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |