കുറ്റ്യാടി: കുറ്റ്യാടി നന്മചാരിറ്റബിൾ ട്രസ്റ്റ് ഇരുപത്തി ഒന്നാം വാർഷികത്തിന്റെ ഭാഗമായി കോഴിക്കോട് കോം ട്രസ്റ്റ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ നിർണയ ക്യാമ്പും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് അംഗം എ.സി.മജീദ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. നന്മ ചെയർമാൻ കെ.ബഷീർ അദ്ധ്യക്ഷത വഹിച്ചു. ഡോക്ടർമാരായ വിന്നി, ഷെറിൻ, എന്നിവരും നന്മ ചാരിറ്റബിൻ ട്രസ്റ്റ് ജനറൽ സെക്രട്ടറി ഉബൈദ് വാഴയിൽ, വൈസ് ചെയർമാൻമാരായ കിണറ്റുംങ്കണ്ടി അമ്മത്, ജമാൽ കണ്ണോത്ത്, ട്രഷറർ മുസ്തഫ വാഴാട്ട്, വി.കെ.ഇബ്രാഹിം, മേനിക്കണ്ടി അബ്ദുള്ള, കെ.യൂനുസ്, സി.കെ ഹമീദ്, പി.പി മൊയ്തു.ടി.എം മൂസ, രാജേഷ് മൈത്രി,എ.എസ് അബ്ബാസ്, സി.കെ.ഹമീദ്, സലീന കണോത്ത് എന്നിവർ നേതൃത്വം നൽകി. കാഴ്ചശക്തി കുറഞ്ഞ നിർദ്ധനരായ നൂറ്റമ്പതോളം പേർക്ക് സൗജന്യമായി കണ്ണടകൾ നൽകുകയും അർഹരായ രോഗികൾക്ക് കോംട്രസ്റ്റിന്റെ സഹകരണത്തോടെ ശസ്ത്രക്രിയ നടത്താനാവശ്യമായ സഹായം നൽകും. ക്യാമ്പിൽ എത്തിയ രോഗികൾക്ക് കുറ്റ്യാടി മൈക്രോ ലാബ് സൗജന്യ പ്രമേഹരോഗ നിർണയം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |