കോഴിക്കോട്: കേരളം ഇക്കാലമത്രയും ഒരു ഏകാധിപതിക്ക് മുന്നിലും മുട്ടുമടക്കിയിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജ് പറഞ്ഞു. ഗവർണറുടെ കേരളത്തിനെതിരായ നീക്കം ചെറുക്കുകയെന്ന മുദ്രാവാക്യവുമായി എൽ.ഡി.എഫ് കോഴിക്കോട്ട് നടത്തിയ റാലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഏകാധിപതികളാവാൻ ശ്രമിക്കുന്നവർ സി.പി.രാമസ്വാമി അയ്യരുടെ ചരിത്രം പരിശോധിക്കണം. കേരള ഗവർണർ ആർ.എസ്.എസ് കേന്ദ്രങ്ങൾ തയ്യാറാക്കിയ അജൻഡയാണ് നടപ്പാക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |