തിരുവനന്തപുരം: കേരള ബാങ്ക് ജീവനക്കാരുടെ അവകാശങ്ങളിലും ആനുകൂല്യങ്ങളിലും ബാങ്കിന്റെ വികസന പ്രവർത്തനങ്ങളിലുമുള്ള അനാസ്ഥയ്ക്കെതിരെ കേരള ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് ഭാരവാഹികൾ കേരള ബാങ്ക് ഹെഡാഫീസിനു മുന്നിൽ ഇന്ന് രാവിലെ 10 മുതൽ നാളെ വരെ രാപ്പകൽ സമരം നടത്തും.സമരം കെ.മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്യും.സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് വി.എസ്.ശിവകുമാർ അദ്ധ്യക്ഷത വഹിക്കും. ജെബി മേത്തർ എം.പി,എം.വിൻസന്റ് എം.എൽ.എ,ഡി.സി.സി പ്രസിഡന്റ് പാലോട് രവി,വർക്കല കഹാർ,എൻ. ശക്തൻ,കരകുളം കൃഷ്ണ പിള്ള തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |