SignIn
Kerala Kaumudi Online
Saturday, 27 April 2024 4.54 AM IST

കലാമണ്ഡലം ചാൻസലർ: ഗവർണറെ നീക്കിയത് മന്ത്രിസഭ അംഗീകരിച്ചു

aarif-muhammed-khan

തിരുവനന്തപുരം: കലാമണ്ഡലം കല്പിത സർവകലാശാലാ ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ നീക്കിയ സാംസ്കാരിക വകുപ്പിന്റെ നടപടിക്ക് മന്ത്രിസഭായോഗത്തിന്റെ അംഗീകാരം.

കലാമണ്ഡലം ചാൻസലർ പദവിയിൽ കലാ, സാംസ്കാരിക മേഖലയിലെ പ്രശസ്ത വ്യക്തിയെ നിയോഗിക്കാനുള്ള അധികാരം മന്ത്രിസഭയിൽ നിലനിറുത്താനും തീരുമാനിച്ചു. പുതിയ ചാൻസലറെ നിയമിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ സാംസ്കാരിക മന്ത്രി വി.എൻ. വാസവന് നിർദ്ദേശം നൽകി. കലാമണ്ഡലം ചാൻസലർ പദവിയിൽ ഗവർണറെ നിയോഗിച്ചത് 2015ൽ സാംസ്കാരിക വകുപ്പ് എക്സിക്യൂട്ടീവ് ഉത്തരവ് വഴിയാണ്. സാംസ്കാരിക പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഈ ഉത്തരവ് റദ്ദാക്കിയാണ് ഗവർണറെ പദവിയിൽ നിന്ന് കഴിഞ്ഞയാഴ്ച ഒഴിവാക്കിയത്. ഇത് മാറ്റി ,മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേക ഉത്തരവിറക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AARIF MUHAMMED KHAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.